കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകത്തിൽ മുഖംരക്ഷിക്കാൻ വിശദീകരണ സമ്മേളനവുമായി സി.പി.എം. ഒരുദിവസം മുഴുവൻ ജില്ലയിൽ ഉണ്ടായിട്ടും ശ്രീജിത്തിെൻറ വീട് സന്ദർശിക്കാതെ മുഖ്യമന്ത്രി മടങ്ങിയതിനെതിരെ ആക്ഷേപം ശക്തമാകുന്നതിനിെടയാണ് സി.പിഎമ്മിൻെറ നേതൃത്വത്തിൽ ശനിയാഴ്ച വരാപ്പുഴയിൽ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പെങ്കടുക്കുന്ന വിശദീകരണയോഗം സംഘടിപ്പിച്ചിരിക്കുന്നത്.
ശ്രീജിത്തിെൻറ വീട്ടിൽ മുഖ്യമന്ത്രി പോകാത്ത സാഹചര്യത്തിൽ പാർട്ടി സെക്രട്ടറിയും വീട് സന്ദർശിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. വീടാക്രമണ കേസിൽ പൊലീസ് അമിതാവേശം കാണിച്ച് ശ്രീജിത്ത് അടക്കമുള്ളവരെ പിടികൂടിയത് സി.പി.എം ജില്ല നേതൃത്വത്തിെൻറ ഇടപെടൽ മൂലമാണെന്നാണ് പ്രതിപക്ഷത്തിെൻറ ആരോപണം. കൊല്ലപ്പെട്ട ശ്രീജിത്തിനെതിരെ സമീപവാസിയായ പരമേശ്വരനെക്കൊണ്ട് പ്രാദേശികനേതൃത്വം നിർബന്ധിച്ച് പൊലീസിൽ മൊഴി നൽകിച്ചെന്നും ആരോപണം ഉയർന്നിരുന്നു.
ജില്ല സെക്രട്ടറി പി. രാജീവ് ആരോപണങ്ങൾ തള്ളിക്കളഞ്ഞെങ്കിലും ഒരുപരിധിവരെ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇൗ സാഹചര്യത്തിലാണ് സംസ്ഥാന സെക്രട്ടറിതന്നെ പെങ്കടുത്ത് വിശദീകരണ സമ്മേളനം സംഘടിപ്പിക്കുന്നത്. ശ്രീജിത്തിെൻറ മരണെത്തക്കാളുപരി പ്രശ്നങ്ങൾക്ക് തുടക്കംകുറിച്ച വരാപ്പുഴ ദേവസ്വംപാടം സ്വദേശിയും സി.പി.എം അനുഭാവിയുമായ വാസുദേവെൻറ വീടാക്രമണത്തിനും തുടർന്നുള്ള ആത്മഹത്യക്കുമാണ് പാർട്ടി ഇപ്പോഴും പ്രാമുഖ്യം നൽകുന്നത്. ഇൗ നിലപാടിെൻറ ഭാഗമായാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി ശ്രീജിത്തിെൻറ വീട് സന്ദർശിക്കാതിരുന്നതും.
ശ്രീജിത്തിെൻറ വീട് സന്ദർശിക്കാതെ മുഖ്യമന്ത്രി
പറവൂർ: ശനിയാഴ്ച മുഴുവൻ കൊച്ചിയിലുണ്ടായിട്ടും പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിെൻറ വീട് സന്ദർശിക്കാതെ മുഖ്യമന്ത്രി. കൊച്ചിയിൽനിന്ന് പറവൂരിലെ പൊതുപരിപാടിക്കുള്ള യാത്രമധ്യേ മുഖ്യമന്ത്രി വരാപ്പുഴ ദേവസ്വംപാടത്തെ ശ്രീജിത്തിെൻറ വീട് സന്ദർശിക്കുമെന്ന പ്രതീക്ഷയിൽ മാധ്യമപ്രവർത്തകരുടെ വൻ പട കാത്തുനിന്നിരുന്നു.
എന്നാൽ, വരാപ്പുഴയിലൂടെ എളുപ്പമാർഗം ഉണ്ടായിട്ടും ആലുവ വഴിയാണ് പിണറായി സഞ്ചരിച്ചത്. തിരിച്ചുപോയതും ആ വഴിതന്നെ. സി.പി.എം ജില്ല സെക്രട്ടറി പി. രാജീവും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
പറവൂരിൽ എസ്.എൻ.ഡി.പി യൂനിയൻ പ്ലാറ്റിനം ജൂബിലിയാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് പിണറായി എത്തിയത്. യാത്രമധ്യേ അദ്ദേഹം ശ്രീജിത്തിെൻറ വീട്ടിൽ കയറി ബന്ധുക്കളെ ആശ്വസിപ്പിക്കുമെന്ന വിശ്വാസം എൽ.ഡി.എഫ് പ്രവർത്തകരിലും ഉണ്ടായിരുന്നു. മുഖ്യമന്ത്രി എത്തില്ലെന്ന് അറിഞ്ഞതോടെ എല്ലാവരും നിരാശരായി.
മനഃസാക്ഷിയുള്ളവര്‍ വീട് സന്ദര്‍ശിക്കും –കണ്ണന്താനം
കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിെൻറ വീട് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം സന്ദർശിച്ചു. നിരപരാധിയായ ശ്രീജിത്തിനെ കൊന്നതിെൻറ ഉത്തരവാദിത്തത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാറിന് ഒഴിഞ്ഞുമാറാനാവിെല്ലന്ന് അദ്ദേഹം പറഞ്ഞു.
പൊലീസുകാര്‍ പ്രതികളായ കേസ് പൊലീസുതന്നെ അന്വേഷിച്ചാല്‍ ശരിയാവില്ല. അതിനാല്‍, സി.ബി.ഐ അന്വേഷണം വേണം. മനഃസാക്ഷിയുള്ള ആളുകള്‍ ശ്രീജിത്തിെൻറ വീട് സന്ദര്‍ശിച്ച് കുടുംബത്തെ ആശ്വസിപ്പിക്കുമെന്നും അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് ശ്രീജിത്തിെൻറ വീട് സന്ദര്ശിക്കാതിരുന്നതിനെക്കുറിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.