സുധാകരന് തിമിരമെന്ന് വയൽകിളികൾ

കണ്ണൂർ: മന്ത്രി ജി സുധാകരന് തിമിരം ബാധിച്ചുവെന്ന് കീഴാറ്റൂർ സമരസമിതി നേതാവ് സന്തോഷ് കീഴാറ്റൂർ. സമരങ്ങളിലൂടെ വളർന്നുവന്നരാണ് സി.പി.ഐയും സി.പി.എമ്മും. ആ ചരിത്രത്തിന്‍റെ മുഖത്ത് നോക്കി ജി. സുധാകരൻ കാർക്കിച്ച് തുപ്പുക‍യാണെന്നും അദ്ദേഹം പറഞ്ഞു.

സമരവും സമര ചരിത്രവും മന്ത്രി മറന്നു പോയിരിക്കുകയാണ്. മന്ത്രിക്ക് തിമിരം ബാധിച്ചിരിക്കുന്നു. 80 വയസായ ജാനു ചേച്ചിയെ സമര രംഗത്ത് നിന്ന് പിടിച്ചു കൊണ്ടുപോകുന്നത് മന്ത്രി കണ്ടിരുന്നെങ്കിൽ ഇത്തരത്തിൽ പരാമർശം നടത്തില്ലായിരുന്നുവെന്നും സന്തോഷ് വ്യക്തമാക്കി. 

കീഴാറ്റൂർ സമരം നടത്തുന്നത്​ വയൽക്കിളികളല്ല വയൽ കഴുകൻമാരാണെന്ന്​ സുധാകരൻ നിയമസഭയിൽ പറഞ്ഞിരുന്നു.  പ്രദേശത്തെ 60 ഭൂവുടമകളിൽ 56 പേരും ബൈപ്പാസിന്​ സ്​ഥലം വിട്ടുകൊടുക്കാൻ സമ്മതപ​ത്രം ഒപ്പിട്ടിട്ടുണ്ട്​. നാലു പേർക്ക്​ വേണ്ടി നടത്തുന്ന സമരത്തി​െനാപ്പമാണ്​ പ്രതിപക്ഷം നിൽക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു. 

Tags:    
News Summary - Vayalkilikal Responds G Sudhakaran's Remark-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.