തോറ്റുപോകും എന്ന് എം.എൽ.എമാരോട് പറയാൻ സ്പീക്കർക്ക് എന്തവകാശം? -വി.ഡി സതീശൻ

തിരുവനന്തപുരം: ബ്രഹ്മപുരം വിഷയത്തിൽ സഭയിൽ പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ അസാധാരണ പരാമർശം നടത്തിയ സ്പീക്കർ എ.എൻ ഷംസീറിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എം.എൽ.എമാർ തോറ്റുപോകും എന്ന് പറയാൻ സ്പീക്കർക്ക് എന്ത് അവകാശമാണ് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു.

സ്പീക്കറുടെ കസേരയിൽ ആണ് ഇരിക്കുന്നതെന്ന് ഷംസീർ മറന്ന് പോകുന്നു. ഡയസിൽ കയറിയും കസേര മറിച്ചിട്ടും ആയിരുന്നില്ല പ്രതിപക്ഷ പ്രതിഷേധമെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.

ബ്രഹ്മപുരം വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധം കനക്കവെ ബാനർ ഉയർത്തിയപ്പോഴാണ് സ്പീക്കർ എ.എൻ. ഷംസീർ അസാധാരണ പരാമർശം നടത്തിയത്. പ്രതിപക്ഷ എം.എൽ.എമാരെ പേരെടുത്ത് വിളിച്ച സ്പീക്കർ, ഷാഫി പറമ്പിൽ അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് പറഞ്ഞു.

മുഖം മറക്കുന്ന രീതിയിൽ ബാനർ പിടിക്കരുത്. ഇത് ജനങ്ങൾ കാണുന്നുണ്ടെന്ന ബോധ്യമുണ്ടാകണം. ശ്രീ മഹേഷ്, കരുനാഗപ്പള്ളിയിലെ ജനങ്ങൾ ഇത് കാണുന്നുണ്ട്. ശ്രീ റോജി ജോൺ, അങ്കമാലിയിലെ ജനങ്ങൾ ഇത് കാണുന്നുണ്ട്. വിനോദ്, ഇതൊക്കെ എറണാകുളത്തെ ജനങ്ങൾ കാണുന്നുണ്ട്. നിങ്ങൾക്ക് തന്നെയാണ് മോശം. ചെറിയ മാർജിനിൽ ജയിച്ചവരാണ്. ജനങ്ങൾ കാണുന്നുണ്ട് ഇതൊക്കെ. ഇനിയും ഇവിടെ വരേണ്ടതാണ്. വെറുതെ ഇമേജ് മോശമാക്കരുത്. ഷാഫി അടുത്ത തവണ തോൽക്കും, അവിടെ തോൽക്കും...' -എന്നായിരുന്നു സ്പീക്കർ പറഞ്ഞത്.

Tags:    
News Summary - VD Satheesan criticize AN Shamseer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.