തിരുവനന്തപുരം: മുഖ്യമന്ത്രി പറയുന്ന തോക്ക് ചൂണ്ടിയ കഥ ആർക്കുമറിയില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. അഞ്ചു വയസ്സുള്ള കാലത്ത് അയലത്തുവീട്ടിലെ കുട്ടി കളിത്തോക്ക് കാട്ടിയതോ മറ്റോ ആകും മുഖ്യമന്ത്രി പറയുന്നത്. അല്ലാതെ പിണറായി വിജയനെ തോക്ക് ചൂണ്ടിയതായ സംഭവം ആർക്കുമറിയില്ല.
മാനേജ്മെന്റ് േക്വാട്ടയിൽ മന്ത്രിയായ മുഹമ്മദ് റിയാസ് സൂപ്പർ മുഖ്യമന്ത്രി ചമയുകയാണ്. മാസപ്പടി വന്നപ്പോൾ നാവ് ഉപ്പിലിട്ട് വെച്ച മന്ത്രി ഇപ്പോൾ സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു. മുഖ്യമന്ത്രിയെ ഭീരുവെന്ന് വിളിച്ചതാണ് കാരണം. ശബരിമലയിൽ പോലും പൊലീസില്ല. 2200 പൊലീസിന്‍റെ അകമ്പടിയിൽ നടക്കുന്ന മുഖ്യമന്ത്രി ഭീരു തന്നെയാണ്.
നവകേരള സദസ്സിൽ 17 തവണയാണ് പ്രതിപക്ഷനേതാവിന്‍റെ മാനസിക നിലയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്. നവകേരള സദസ്സിനോട് പ്രതിപക്ഷത്തിന് അലർജിയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പ്രതിപക്ഷത്തിനല്ല, കേരളത്തിനാണ് അലർജി. ക്രിസ്മസ് ചന്തയിൽ സബ്സിഡി സാധനമില്ല. നവകേരള സദസ്സിൽ ഫൈവ് സ്റ്റാർ ഭക്ഷണമാണ് കൊടുത്തത്.
സി.പി.എം വ്യാപക അക്രമം അഴിച്ചുവിടുകയാണ്. ആറ്റിങ്ങലിൽ വീടാക്രമിച്ചു, വെഞ്ഞാറമൂട് പൊലീസ് കരുതൽ തടങ്കലിൽ വെച്ചവരെ പൊലീസ് സ്റ്റേഷനിൽ കയറി ആക്രമിച്ചു. മന്ത്രിമാരെല്ലാം കരുതൽ തടങ്കലിലാണ്. കൂട്ടിലിട്ട തത്തകളായിരുന്നു അവർ ഇതുവരെ. മന്ത്രിമാരെക്കൊണ്ട് പ്രതിപക്ഷനേതാവിനെ ചീത്ത വിളിപ്പിക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.