‘പിണറായി സൂര്യൻ’: അടുത്തുപോയവർ കരിഞ്ഞില്ലെങ്കിൽ 58 വെട്ടുവെട്ടി കരിയിച്ചുകളയും -വി.ഡി. സതീശൻ

കോഴിക്കോട്: മുഖ്യമന്ത്രി സ്തുതിപാഠകരുടെ ഇടയിലാണെന്നും അത് കേട്ട് മയങ്ങിയിരിക്കുന്ന മുഖ്യമന്ത്രി ഭരിക്കാൻ മറന്നു പോയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പി. ജയരാജനെ കുറിച്ച് പാട്ട് വന്നപ്പോൾ വിമർശിച്ച പാർട്ടി സെക്രട്ടറി ഇപ്പോൾ പിണറായി സൂര്യനാണെന്ന് പറയുന്നു. അടുത്തേക്ക് പോയാൽ കരിഞ്ഞു പോകും. ഇനി കരിഞ്ഞില്ലെങ്കിൽ വീട്ടിലേക്ക് ഇന്നോവ കാർ അയക്കും. 58 വെട്ടുവെട്ടി കരിയിച്ചു കളയുമെന്നും സതീശൻ പറഞ്ഞു.

സ്തുതിപാഠകരുടെ ഇടയിൽപ്പെട്ട എല്ലാ ഭരണാധികാരികൾക്കും പറ്റിയത് പിണറായിക്കും പറ്റി. സി.പി.എം എത്രമാത്രം ജീർണിച്ചു എന്നതിന്‍റെ തെളിവാണ് കഴിഞ്ഞ ദിവസത്തെ പാട്ട്. കേന്ദ്രത്തിൽ മോദിക്ക് വേണ്ടി ചെയ്യുന്നത് തന്നെയാണ് കേരളത്തിലും നടക്കുന്നത്.

അൻസിൽ ജലീൽ വ്യാജ ഡിഗ്രി നേടിയെന്ന ആരോപണം കള്ളമാണെന്ന് തെളിഞ്ഞു. വ്യാജരേഖ ചമച്ചതാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ദേശാഭിമാനി പത്രം വ്യാജരേഖ ചമച്ചത് സി.പി.എമ്മിന്‍റെ അറിവോടെയാണ്. എസ്.എഫ്.ഐക്കാർ അത്തരക്കാരാണെന്ന് തെളിഞ്ഞപ്പോൾ കെ.എസ്.യുവും ഇങ്ങനെയാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചു.

ക്രൂരമായ വേട്ടയാടലിന് ഇരയായ വിദ്യാർഥിക്ക് സി.പി.എമ്മും ദേശാഭിമാനിയും നഷ്ടപരിഹാരം നൽകണം. ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

Tags:    
News Summary - VD Satheesan react to Pinarayi Vijayan Glorification

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.