‘പ്ര​തി​പ​ക്ഷ എം.​എ​ല്‍.​എ​മാ​ര്‍ക്കെ​തി​രെ ക​ള്ള​ക്കേ​സെ​ടു​ത്ത ശേ​ഷം സ​ര്‍വ​ക​ക്ഷി യോ​ഗം വി​ളി​ച്ച​തി​​ലെ കാ​പ​ട്യം ബോ​ധ്യ​മാ​യി’

തിരുവനന്തപുരം: അടിയന്തര പ്രമേയ നോട്ടീസ് നിഷേധിക്കുന്ന സമീപനത്തിൽ വിട്ടുവീഴ്ചക്കില്ലെന്നും സർക്കാർ പരിപാടികളോട് സഹകരിക്കില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. എത്ര ഒഴിഞ്ഞുമാറിയാലും മുഖ്യമന്ത്രിയോട് ചോദിച്ചുകൊണ്ടേയിരിക്കും. ധാര്‍ഷ്ട്യത്തില്‍നിന്ന് മുഖ്യമന്ത്രി പിന്മാറുന്നത് വരെ സമരവുമായി മുന്നോട്ട് പോകും. തിങ്കളാഴ്ചത്തെ കാര്യോപദേശക സമിതിയിലും പങ്കെടുക്കില്ല. സമരം നിയമസഭക്ക് പുറത്തേക്ക് വ്യാപിപ്പിക്കുന്നത് ആലോചിക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

നിയസഭയിലെ സംഭവങ്ങളിൽ വാദി പ്രതിയായ സ്ഥിതിയാണ്. പുലർച്ച ഒന്നരക്കും രണ്ടരക്കും പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ കള്ളക്കേസെടുത്ത ശേഷം രാവിലെ എട്ടിന് സര്‍വകക്ഷി യോഗം വിളിച്ചതിന് പിന്നിലെ കാപട്യം ബോധ്യമായി. അടിയന്തര പ്രമേയ നോട്ടീസ് നല്‍കുന്ന റൂള്‍ 50ല്‍ ഒത്തുതീര്‍പ്പിനില്ല. മാറിമാറി വന്ന പ്രതിപക്ഷങ്ങള്‍ അനുഭവിച്ചിരുന്ന അവകാശമാണിത്.

പരിശോധിച്ച ശേഷം വേണമെങ്കില്‍ അനുമതി നല്‍കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഔദാര്യത്തിന് വേണ്ടി കാത്തുനില്‍ക്കുന്നവരല്ല പ്രതിപക്ഷം. കാലങ്ങളായി ലഭിക്കുന്ന അവകാശം സര്‍ക്കാറിന് മുന്നില്‍ പണയപ്പെടുത്തിയാല്‍ ജനം ഞങ്ങളെ വിചാരണ ചെയ്യും. മുഖ്യമന്ത്രിക്ക് ദയവുണ്ടായാല്‍ റൂള്‍ 50ന് അനുമതി നല്‍കാമെന്ന നിലപാട് അംഗീകരിക്കില്ല.

ഡെപ്യൂട്ടി ചീഫ് മാര്‍ഷല്‍ സി.പി.എം ഗുണ്ടയെ പോലെ പെരുമാറി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തല്ലി പരിക്കേല്‍പ്പിച്ചെന്നാണ് പൊലീസിന് നല്‍കിയ മൊഴി. തിരുവഞ്ചൂരിനെ തള്ളിമാറ്റി പ്രകോപനമുണ്ടാക്കിയത് ഡെപ്യൂട്ടി ചീഫ് മാര്‍ഷലാണ്. എന്നിട്ടാണ് അയാളെക്കൊണ്ട് കള്ളപ്പരാതി കൊടുപ്പിച്ചത്. എം.എല്‍.എമാര്‍ക്ക് നീതി കിട്ടാത്ത നാട്ടില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും? നാട്ടില്‍ പൊലീസ് ഭരണം എങ്ങനെയെന്നതിന് ഉദാഹരണമാണിത്.

നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിന്റെ വിഡിയോ എടുത്തത് ചട്ടവിരുദ്ധമാണെന്നാണ് സ്പീക്കര്‍ പറഞ്ഞത്. ഞങ്ങളുടെ കൂടി ചെലവില്‍ പ്രവര്‍ത്തിക്കുന്ന സഭാ ടി.വി പ്രതിപക്ഷ പ്രതിഷേധം കാണിക്കുന്നില്ലെങ്കില്‍ അതിന്റെ വിഡിയോ ഇനിയും പുറത്ത് വിടേണ്ടിവരും. ഒരു സഭാ ടി.വിക്കും മൂടിെവക്കാന്‍ കഴിയുന്നതല്ല പ്രതിപക്ഷ ശബ്ദമെന്നും അദ്ദേഹം പറഞ്ഞു. പി.കെ. ബഷീർ, മോൻസ് ജോസഫ്, അനൂപ് ജേക്കബ് എന്നിവരും പങ്കെടുത്തു.

Tags:    
News Summary - VD satheesan react to police charge case against opposition MLAs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.