തിരുവനന്തപുരം: ശശി തരൂർ എം.പിക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് അടക്കമുള്ള നേതാക്കൾ രംഗത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ഡി സതീശൻ.
കേരളത്തിൽ കോൺഗ്രസ് ഒരുമിച്ച് നിൽക്കും. രാഷ്ട്രീയ കാര്യസമിതി യോഗം ചേർന്ന് കോൺഗ്രസ്സ് പ്രവർത്തക സമിതി തീരുമാനത്തെ പിന്തുണക്കാൻ ഏകകണ്ഠമായി തീരുമാനിച്ചിട്ടുണ്ട്. കത്തിൽ ഒപ്പിട്ട ശശി തരൂരും പി.ജെ.കുര്യനും ആ തീരുമാനത്തിൻെറ കൂടെ നിൽക്കും.
ശശി തരൂർ നമ്മുടെ ശത്രുവല്ല. അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന കോൺഗ്രസ് നേതാവാണ്. മൂന്ന് പ്രാവശ്യം കേരള തലസ്ഥാനത്ത് ഫാഷിസ്റ്റ് ശക്തികളെ കെട്ടുകെട്ടിച്ച അദ്ദേഹം നമ്മുടെ പ്രിയപ്പെട്ട എം.പിയാണ്. കോൺഗ്രസിൻെറ ശത്രുക്കൾ സി പി എമ്മും ബിജെപിയുമാണെന്നും വി.ഡി സതീശൻ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.