വൈറ്റില മേൽപാലം ഉദ്ഘാടനം ചെയ്ത് 'അജ്ഞാതൻ'; പൊലീസ് കേസെടുത്തു

കൊച്ചി: ശനിയാഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കെ വൈറ്റില മേൽപാലത്തിൽ ബാരിക്കേഡ് നീക്കി‌ വാഹനങ്ങൾ കയറ്റിയ സംഭവത്തിൽ മൂന്നുപേർ പിടിയിൽ. ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് ചിലർ ബാരിക്കേഡ് തുറന്ന് ആലപ്പുഴ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ കടത്തിവിട്ടത്.

പാലത്തിൽ അതിക്രമിച്ചു കടന്നതിന് 10 വാഹന ഉടമകൾക്കെതിരെ മരട് പൊലീസ് കേസെടുത്തു. പൊതുമരാമത്ത് വകുപ്പിന്‍റെ പരാതിയിലാണ് കേസ്. 'വി ഫോർ കൊച്ചി' എന്ന സംഘടനയുടെ കോർഡിനേറ്റർ നിപുൺ ചെറിയാൻ ഉൾപ്പെടെ മൂന്നുപേരാണ് അറസ്റ്റിലായത്.

നിരവധി വാഹനങ്ങളാണ് പാലത്തിൽ കയറി‍യത്. എന്നാൽ മറുവശം അടച്ചിരുന്നതിനാൽ വാഹനങ്ങൾ പാലത്തിൽ കുരുങ്ങി. ഇത് വലിയ ​ഗതാ​ഗതകുരുക്കിനാണ് വഴിവച്ചത്. കാറുകളും ലോറികളും ഉൾപ്പെടെയുള്ള വാഹനങ്ങൾ അര മണിക്കൂറോളമാണ് പാലത്തിൽ കുരുങ്ങിയത്. 

Tags:    
News Summary - Vehicle on Vyttila flyover before inauguration; Three arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.