മലപ്പുറം: പി.കെ. കുഞ്ഞാലിക്കുട്ടി എം.പി രാജിവെച്ചതിനെ തുടർന്ന് ഒഴിവുവന്ന വേങ്ങര നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സ്ഥാനാർഥി ചർച്ചകൾക്ക് ചൂടു പിടിച്ചു. വെള്ളിയാഴ്ചക്കുള്ളിൽ ഇടത് സ്ഥാനാർഥിയെ പ്രഖ്യാപിക്കും. സ്ഥാനാർഥിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ച എൽ.ഡി.എഫ് യോഗം ചേരും. പൊതുസ്വതന്ത്രനെയാണ് സി.പി.എം തേടുന്നത്.
പാർലമെൻററി ബോർഡ് യോഗം ചേർന്നാണ് മുസ്ലിം ലീഗ് സ്ഥാനാർഥിയെ തീരുമാനിക്കുക. വ്യാഴാഴ്ച തിരുവനന്തപുരത്ത് യു.ഡി.എഫ് യോഗമുണ്ട്. ഇതിനുശേഷം പ്രഖ്യാപനമുണ്ടാവും. സെപ്റ്റംബർ15ന് നേതൃേയാഗം ചേർന്നതിന് ശേഷം 17നാണ് എൻ.ഡി.എ സ്ഥാനാർഥിയെ പ്രഖ്യാപിക്കുക. ലീഗിെൻറ സിറ്റിങ് സീറ്റായതിനാൽ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ യു.ഡി.എഫിലെ അസ്വാരസ്യങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് നീക്കങ്ങളാരംഭിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും കഴിഞ്ഞ ദിവസം വേങ്ങരയിൽ നേതാക്കളുടെ യോഗം വിളിച്ചത് ഇതിെൻറ ഭാഗമാണ്. പൂർണമായി പ്രശ്നങ്ങൾ പരിഹരിച്ചിട്ടില്ല. മണ്ഡലത്തിലെ കണ്ണമംഗലം, പറപ്പൂർ, വേങ്ങര പഞ്ചായത്തുകളിലാണ് യു.ഡി.എഫ് സംവിധാനത്തിൽ വിള്ളലുകളുള്ളത്.
പറപ്പൂരിൽ സി.പി.എം, എസ്.ഡി.പി.െഎ, വെൽഫയർ പാർട്ടി പിന്തുണയോടെ കോൺഗ്രസാണ് ഭരിക്കുന്നത്. കണ്ണമംഗലത്ത് ജനതാദളിനെ കൂട്ടുപിടിച്ചാണ് ലീഗ് ഭരിക്കുന്നത്. വേങ്ങരയിൽ ലീഗ് തനിച്ചാണ് അധികാരത്തിൽ. 2016ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 38,057 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് പി.കെ. കുഞ്ഞാലിക്കുട്ടി സി.പി.എമ്മിലെ എതിർസ്ഥാനാർഥി അഡ്വ. പി.പി. ബഷീറിനെ തോൽപിച്ചത്. 2017 ഏപ്രിലിൽ മലപ്പുറം ലോക്സഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ വേങ്ങര മണ്ഡലത്തിൽ മാത്രം കുഞ്ഞാലിക്കുട്ടിക്ക് 40,529 വോട്ടിെൻറ ഭൂരിപക്ഷം കിട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.