വേങ്ങര: മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങളെ ഭീഷണിപ്പെടുത്തി സീറ്റ് നേടിയെന്ന ആരോപണം ജനങ്ങൾ തള്ളികളയുമെന്ന് വേങ്ങരയിലെ യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ ഖാദർ. മികച്ച ഭൂരിപക്ഷമാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. അടിച്ചേൽപിച്ച തെരഞ്ഞെടുപ്പ് ആണെന്ന ആരോപണത്തിന് ജനങ്ങൾ മറുപടി പറയുമെന്നും ഖാദർ മാധ്യമങ്ങളോട് പറഞ്ഞു.
റേഷൻ കടയിൽ അരിയില്ലാത്തതും മെഡിക്കൽ ഫീസ് 11 ലക്ഷമാക്കിയതും എന്തു കൊണ്ടാണെന്ന് സർക്കാർ പറയണം. ഇ. അഹമ്മദ് കേന്ദ്രമന്ത്രിയായപ്പോൾ വിമർശിച്ചവർ കണ്ണന്താനം മന്ത്രിയായപ്പോൾ സ്വാഗതം ചെയ്യുകയാണ് ഉണ്ടായതെന്നും ഖാദർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.