ഇബ്രാഹീം കുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലൻസ്​ സംഘം ആശുപത്രിയിലെത്തി

കൊച്ചി: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മന്ത്രി ഇബ്രാഹീം കുഞ്ഞിനെ ​േചാദ്യം ചെയ്യാൻ വിജിലൻസ്​ സംഘമെത്തി.  പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്​റ്റിലായ ഇബ്രാഹീം കുഞ്ഞ്​​ ജുഡീഷ്യൽ കസ്​റ്റഡിയിലാണ്​ ചികിത്സയിൽ കഴിയുന്നത്​. വിജിലൻസി​െൻറ കസ്​റ്റഡി അപേക്ഷയും ഇബ്രാഹീം കുഞ്ഞി​െൻറ ജാമ്യാപേക്ഷയും നേരത്തെ കോടതി തള്ളിയതാണ്​.

ഇബ്രാഹീം കുഞ്ഞി​െൻറ ആരോഗ്യ സ്​ഥിതി മോശമാണെന്ന മെഡിക്കൽ റി​േപ്പാർട്ടി​െൻറ അടിസ്​ഥാനത്തിലാണ്​ കസ്​റ്റഡി അപേക്ഷ നേരത്തെ കോടതി തള്ളതിയത്​. ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന്​ ഇബ്രാഹീം കുഞ്ഞിനെ കസ്​റ്റഡിയിൽ നൽകുന്നത്​ ആരോഗ്യസ്​ഥിതി ഗുരുതരമാകാൻ ഇടയാക്കുമെന്നും മെഡിക്കൽ റിപ്പോർട്ട്​ ചൂണ്ടികാണിച്ചിരുന്നു. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ലഭിക്കുന്ന ചികിത്സ ​സർക്കാർ ആശുപത്രിയിൽ ലഭ്യമാണോ എന്ന്​ കോടതി ആരോഗ്യ വകുപ്പിനോട്​ അന്വേഷിക്കുകയും ചെയ്​തു. ശേഷം, ഇബ്രാഹീം കുഞ്ഞ്​ ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിലെത്തി നിശ്ചിത സമയം വീതം ചോദ്യം ചെയ്യാൻ വിജിലൻസിന്​ കോടതി അനുമതി നൽകുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.