കണ്ണൂർ: ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജന്റെ ഭാര്യക്കും മകനും നിക്ഷേപമുള്ള മൊറാഴ വൈദേകം റിസോർട്ടിൽ വിജിലൻസ് പരിശോധന. വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റിസോർട്ടിലെത്തിയത്. നിർമാണം സംബന്ധിച്ച പരാതികളിലാണ് പരിശോധനയെന്നാണ് ഔദ്യോഗിക വിശദീകരണം.
ഈമാസാദ്യം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റിസോർട്ടിൽ പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന ഏജൻസി കൂടി റിസോർട്ടിലെത്തുന്നത്.
റിസോർട്ടിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു കൊച്ചിയിലെ മാധ്യമ പ്രവർത്തകൻ പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയും ആദായനികുതി വകുപ്പിന്റെ പരിശോധനക്കും പിന്നാലെ ഇ.പിയുടെ ഭാര്യയുടെയും മകന്റെയും പേരിലുള്ള ഓഹരി കൈമാറാൻ തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.