ചെറുതോണി: ഭിന്നശേഷിക്കാരനായ മകനുമായി വിധവയായ വീട്ടമ്മ തലചായ്ക്കാനൊരിടം തേടി ഓഫിസുകൾ കയറിയിറങ്ങിയിട്ടും കണ്ടിെല്ലന്ന് നടിച്ച് പഞ്ചായത്ത്, വില്ലേജ് അധികൃതർ. ചുരുളി പുത്തൻപുരയ്ക്കൽ വിലാസിനിയും മകൻ സന്തോഷുമാണ് അധികൃതരുടെ കനിവിനായി ഒാഫിസുകൾ കയറിയിറങ്ങുന്നത്. കഞ്ഞിക്കുഴി പഞ്ചായത്തിലെ അഞ്ചാം വാർഡ് ചുരുളിയിലാണ് ഇവർ താമസിച്ചിരുന്നത്.
2018ലെ പ്രളയത്തിലെ മണ്ണിടിച്ചിലിൽ വീട് ഭാഗികമായ് തകർന്നു. തുടർന്ന് മണ്ണിടിച്ചിൽ സാധ്യത കൂടിയ പ്രദേശമായ ചുരുളിയിൽനിന്ന് കുടുബത്തെ ദുരിതാശ്വസ ക്യാമ്പിലേക്ക് മാറ്റി. പ്രദേശം വാസയോഗ്യം അല്ല എന്ന ജിയോളജി വകുപ്പിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഇവർ പിന്നീട് വാടകവീട്ടിലേക്ക് താമസംമാറി.
മൂന്നുവർഷമായി കലക്ടർ, റവന്യൂ, പഞ്ചായത്ത് അധികാരികൾക്ക് വീടിനായ് അപേക്ഷനൽകി കാത്തിരിക്കുകയാണ് വിലാസിനിയും മകനും. തൊഴിലുറപ്പ് ജോലിയിൽനിന്ന് കിട്ടുന്ന ഏക വരുമാനമാണ് കുടുംബത്തിെൻറ ജീവിതമാർഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.