തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന എം. വിൻെസൻറ് എം.എൽ.എയുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. വിധി വ്യാഴാഴ്ച. എം.എൽ.എക്ക് ജാമ്യം നൽകിയാൽ ക്രമസമാധാനം നഷ്ടമാകുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. തെൻറ മകനും ഭർത്താവിനും വീട്ടിൽനിന്ന് പുറത്തിറങ്ങാൻ കഴിയില്ലെന്ന് വീട്ടമ്മ രഹസ്യമൊഴിയിൽ പറഞ്ഞിട്ടുണ്ടെന്നും േപ്രാസിക്യൂഷൻ ചൂണ്ടിക്കാട്ടി.
എം.എൽ.എയെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് അന്വേഷണം പൂർത്തിയാക്കിയതാണെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു. വീട്ടമ്മയുടെ സഹോദരനെ എം.എൽ.എ ഫോൺ ചെയ്തത് നല്ല ഉദ്ദേശ്യത്തോടെയാണ്. വീട്ടമ്മ വിഷാദരോഗത്തിന് 1999 മുതൽ നാല് തരത്തിലുള്ള മരുന്നുകൾ ഉപയോഗിക്കുന്നെന്നും ഇരയുടെ രഹസ്യമൊഴി എടുത്തെന്നും എം.എൽ.എയുടെ അഭിഭാഷകൻ വാദിച്ചു.
വാദം പൂർത്തിയാക്കിയപ്പോൾ വീട്ടമ്മയുടെ വീട് കോവളം നിയോജകമണ്ഡലത്തിൽ അേല്ല എന്ന് കോടതി ആരാഞ്ഞു. ഇതുകേട്ട പ്രോസിക്യൂട്ടർ പ്രതിക്ക് ജാമ്യം നൽകുകയാണെങ്കിൽ കർശന ഉപാധികൾ െവക്കണമെന്ന് കോടതിയെ അറിയിച്ചു.
ഒരു മാസമായി ജയിലിൽ കഴിയുകയാണ് എം.എൽ.എ. തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ ജൂലൈ 19നാണ് അമിതമായി ഗുളിക കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.