വിഴിഞ്ഞം തുറമുഖ പദ്ധതി കരാർ സംബന്ധിച്ച് സി.എ.ജിയുടെ മറ്റു കണ്ടെത്തലുകൾ
* നിർമാതാക്കൾക്ക് 11ാം വർഷംതെന്ന മുടക്കിയ 2454 േകാടി രൂപ മടക്കി ലഭിക്കും. 2030ൽ പലിശ സഹിതം കിട്ടും. എന്നാൽ, 67 ശതമാനം പണം മുടക്കുന്ന സംസ്ഥാന സർക്കാറിന് വരുമാന വിഹിതം നൽകിത്തുടങ്ങേണ്ടത് 2031 മുതലാണ്. അദാനിക്ക് നിക്ഷേപം പലിശ സഹിതം മടക്കിക്കിട്ടിയ ശേഷമാണ് സർക്കാറിന് വിഹിതം നൽകാൻ ആരംഭിക്കുക. 15ാം വർഷം മുതൽ വിഹിതം നൽകിയാൽ മതിയെന്ന കാലാവധി നീട്ടി നൽകിയതിലൂടെ സർക്കാറിെൻറ വരുമാന നഷ്ടം 2153 കോടി. സ്വകാര്യ പങ്കാളിക്ക് അർഹിക്കാത്ത സാമ്പത്തിക നേട്ടം. വരുമാന വിഹിതം ഒരു ശതമാനം എന്ന് നിശ്ചയിച്ചതിനും അടിസ്ഥാനമില്ല.
* സംസ്ഥാന സർക്കാർ 1463 കോടി മുടക്കി നിർമിക്കുന്ന മത്സ്യബന്ധന തുറമുഖത്തിന് യൂസർ ഫീസ് പിരിക്കാൻ അദാനി ഗ്രൂപ്പിന് അവകാശമുണ്ടാകും. ഇത് അർഹതയില്ലാത്ത സാമ്പത്തിക സഹായമാണ്. തുറമുഖത്തിലെ ട്രാഫിക്കിനനുസരിച്ച് കാലാവധി നിശ്ചയിച്ചതും കരാറുകാർക്ക് അനുകൂലം. കേന്ദ്ര സർക്കാർ ട്രാഫിക് വ്യതിയാന ശതമാനം രണ്ടിൽനിന്ന് 10 ആക്കാൻ ആവശ്യപ്പെെട്ടങ്കിലും ചെയ്തില്ല.
*100 കിലോമീറ്റർ ചുറ്റളവിൽ മറ്റു തുറമുഖം വരിെല്ലന്നും 15 വർഷത്തിനകം വന്നാൽ അതിനനുസരിച്ച് കാലാവധി നീട്ടി നൽകുെമന്നും വ്യവസ്ഥയുണ്ട്. 51 കിലോമീറ്റർ അകലെ കുളച്ചൽ വരുന്നുണ്ട്്. ഇതു കാലാവധി നീട്ടാൻ കാരണമാകും. തങ്ങൾക്ക് ഇഷ്ടമുള്ളവർക്ക് ഇളവു നൽകാനും കുറഞ്ഞ ഫീസ് പിരിക്കാനും അവർക്ക് അനുമതി നൽകിയിട്ടുണ്ട്. ഇതു സംസ്ഥാന വരുമാനത്തെ ബാധിക്കും.
*പോർട്ട് എസ്റ്റേറ്റ് വികസന ഭാഗമായി പാർപ്പിട സമുച്ചയങ്ങൾ അടക്കം കരാറുകാരന് നിർമിക്കാനും ഉപലൈസൻസ് നൽകാനും അധികാരം. കരാർ റദ്ദായാലും ഇവ തുടരും. കാലാവധി കഴിയുേമ്പാൾ കൈമാറിയ ഭൂമി അടക്കം തിരിച്ചു സർക്കാറിന് ലഭിക്കുന്ന വിഷയം സർക്കാർ പരിഗണിച്ചില്ല.
*പദ്ധതിയിൽ സംസ്ഥാനത്തിന് ലഭിക്കുന്ന സാമ്പത്തിക നേട്ടം നടത്തിയ നിക്ഷേപത്തിന് ആനുപാതികമല്ല. 67 ശതമാനം മുടക്കുന്ന (5071 കോടി) സംസ്ഥാന സർക്കാറിന് ധനപരമായ നേട്ടവും ചെലവും തമ്മിലെ വ്യത്യാസം കാണിക്കുന്ന നെറ്റ് പ്രസൻറ് വാല്യൂ(എൻ.പി.വി) -(മൈനസ്) 3866.33 കോടിയാണ്. ഇേൻറണൽ റേറ്റ് ഒാഫ് റിേട്ടൺ (െഎ.ആർ.ആർ).3.72 ശതമാനവും. എന്നാൽ, ആകെ 33 ശതമാനം മുടക്കുന്ന അദാനി ഗ്രൂപ്പിന് (2454 കോടി) എൻ.പി.വി 607.19 കോടിയും െഎ.ആർ.ആർ. 15 ശതമാനവുമാണ്.
* 40 വർഷത്തെ കരാർ കാലാവധി കഴിയുേമ്പാൾ സംസ്ഥാന സർക്കാർ കരാറുകാർക്ക് നൽകേണ്ട ടെർമിനേഷൻ പോയൻറ് 19,555 കോടി രൂപയാണ്. എന്നാൽ, അത്രയും നാൾ സർക്കാറിന് ലഭിക്കുന്ന ആകെ വരുമാനം 13,947 കോടി മാത്രവും. അതായത് അവർക്ക് നൽകേണ്ട തുകയെക്കാൾ 5608 കോടി രൂപ കുറവ്. കാലാവധി, ഗ്രാൻറ് തുക, സംസ്ഥാന സർക്കാർ വരുമാന വിഹിതം എന്നിവയെല്ലാം നിശ്ചയിച്ചത് കരാറുകാർക്ക് 15 ശതമാനം ലാഭം ഉറപ്പാക്കും വിധം. ടെർമിനേഷൻ പോയൻറ് ഹൈദരാബാദ് മെട്രോ പോലെ മറ്റ് പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികളിലൊന്നും ഉൾപ്പെടുത്തിയിട്ടില്ല. ഇതു സർക്കാറിെൻറ നേട്ടം പരിമിതപ്പെടുത്തുകയും കരാറുകാർക്ക് ഏറെ നേട്ടം നൽകുകയും ചെയ്യും.
*അഞ്ചുപേരെ യോഗ്യരെന്ന് കണ്ട ശേഷം കരാർ വ്യവസ്ഥകളിൽ കാതലായ മാറ്റം വരുത്തിയത് അവർക്ക് അന്യായമായ ആനുകൂല്യം ലഭിക്കാൻ കാരണമായി. കേന്ദ്ര വിജിലൻസ് കമീഷെൻറ വ്യവസ്ഥകൾക്കും വിരുദ്ധമാണിത്.
*പദ്ധതിയുടെ മതിപ്പു ചെലവുകൾ കണക്കു കൂട്ടിയത് യുക്തിരഹിതവും അന്യായവുമായിരുന്നു. തൊട്ടടുത്ത കുളച്ചലിൽ എം.ടി.യുവിന് 2308.43 കോടിയാണെങ്കിൽ വിഴിഞ്ഞത്തിന് അത് 3271 കോടി രൂപയായിരുന്നു. ഉപകരണങ്ങളുടെ മതിപ്പു വിലെയക്കാൾ 130.85 കോടി വർധിച്ചു. ഇതുവഴി നിർമാതാവിന് 52.34 കോടി അധികസഹായം ലഭിക്കാൻ വഴിയൊരുക്കി. റെയിൻ മൗണ്ടഡ് െക്രയിൻ ഒെരണ്ണത്തിന് മുംബൈ തുറമുഖത്ത് വാങ്ങിയത് 32.26 കോടി രൂപക്ക്. വിലക്കയറ്റം പരിഗണിച്ചാൽ പോലും ഇത് 37.34 കോടിയേ ആകൂ. എന്നാൽ, വിഴിഞ്ഞത്ത് കണക്കാക്കിയത് ഒന്നിന് 75.44 കോടി. എട്ട് ക്രെയിനുകൾക്ക് 304.80 കോടി അധികമായി കണക്കാക്കി. റീച്ച് സ്റ്റാക്കർ എന്ന ഉപകരണത്തിന് 3.31 കോടിയാണ് കണക്കാക്കിയത്. സംസ്ഥാന തുറമുഖ ഡയറക്ടറേറ്റ് ഇതേ സാധനം വാങ്ങിയത് 2.35 കോടിക്കും.
* കടൽഭിത്തിയുടെയും മത്സ്യബന്ധന തുറമുഖത്തിെൻറയും നിർമാണം ഇ.പി.സി(എൻജിനീയറിങ് െപക്യൂർമെൻറ് ആൻഡ് കൺസ്ട്രക്ഷൻ കരാർ) പ്രകാരം നടത്താനാണ് തീരുമാനിച്ചത്. എന്നാൽ, പിന്നീട് തിരുത്തി 1463 കോടിയുടെ ഫണ്ടഡ് വർക്ക് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയതോടെ മൊത്തം ചെലവും സംസ്ഥാന സർക്കാറിനായി. െടൻഡർ റദ്ദാക്കിയേതാടെ വിപണി നിരക്ക് ഇല്ലാതെ എസ്റ്റിമേറ്റ് തുകക്ക് ജോലി അദാനി ഗ്രൂപ്പിന് നൽകേണ്ടി വന്നു. ആദ്യം 767 േകാടിയുടെ മതിപ്പു ചെലവാണ് കണക്കാക്കിയത്. ഇത് 1210 കോടിയായി ഉയർത്തുകയും ഫണ്ടഡ് വർക്ക് ആയതോടെ 1463 കോടിയായി വീണ്ടും ഉയർത്തുകയും ചെയ്തു. തദ്ദേശീയമായി വാങ്ങേണ്ട പാറകൾക്കു പോലും വിദേശ വിനിമയം ബാധകമാക്കി. പുലിമുട്ട് നിർമാണത്തിന് ഉപയോഗിക്കേണ്ട പാറയുടെ മതിപ്പു വില 312.85 കോടിയാണ് കണക്കാക്കിയത്. എന്നാൽ, തുറമുഖ എൻജിനീയറിങ് വകുപ്പ് നിലവാരം കണക്കാക്കുേമ്പാൾ ചെലവ് 250.48 കോടി മതിയാകും. 62.37 കോടി അധികം.
*പദ്ധതിയുടെ ഭൂമി നിർമാതാവിന് പണയം െവക്കാനുള്ള ആസ്തിയിൽനിന്ന് ആദ്യം ഒഴിവാക്കിയിരുന്നു. എന്നാൽ, കരാറിൽ എല്ലാ ആസ്തികളും പണയം െവക്കാൻ അധികാരം നൽകി. നിയമോപദേഷ്ടാക്കളുടെ അഭിപ്രായം തള്ളി എടുത്ത തീരുമാനം വഴി 548 കോടി ചെലവിൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത ഭൂമി പണയപ്പെടുത്താൻ അദാനി ഗ്രൂപ്പിന് അവകാശം ലഭിച്ചു.
സി.എ.ജി റിപ്പോർട്ട് ഉന്നയിച്ച വിമർശനങ്ങൾക്ക് സാധൂകരണം–കോടിയേരി
വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട് എൽ.ഡി.എഫും പാർട്ടിയും ഉന്നയിച്ച വിമർശനങ്ങൾ സാധൂകരിക്കപ്പെട്ടതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.എ.ജി റിപ്പോർട്ട് പുറത്തുവന്ന പശ്ചാത്തലത്തിൽ അത് പരിശോധിച്ച് സർക്കാർ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.
മുഖ്യമന്ത്രിയുമായി ആലോചിച്ചിട്ട് പ്രതികരിക്കാം –മന്ത്രി
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കരാറുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോർട്ടിനെക്കുറിച്ച് മുഖ്യമന്ത്രിയുമായി ആലോചിച്ചിട്ട് പ്രതികരിക്കാമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. ഇക്കാര്യത്തിൽ നിയമപരവും നയപരവുമായ കാര്യങ്ങളുണ്ട്. അതിനാൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സി.എ.ജി റിപ്പോർട്ട് ഗൗരവതരം –സുധീരൻ
കേരളം പ്രതീക്ഷയോടെ നോക്കുന്ന വിഴിഞ്ഞം പദ്ധതിയുടെ വ്യവസ്ഥകൾ സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണെന്ന സി.എ.ജി റിപ്പോർട്ട് അതീവ ഗൗരവമുള്ളതാണെന്ന് കെ.പി.സി.സി മുൻപ്രസിഡൻറ് വി.എം സുധീരൻ. ഇതിനെക്കുറിച്ച് സമഗ്ര പരിശോധന നടത്തുന്നത് ഉചിതമായിരിക്കുമെന്നും അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചു.
കരാർ റദ്ദാക്കണമെന്ന് ഹമീദ് വാണിയമ്പലം
അദാനിക്ക് 29,217 കോടി അധികലാഭം നേടാനായി നിയമവിരുദ്ധമായി തയാറാക്കിയ വിഴിഞ്ഞം കരാർ റദ്ദാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ഇനിയും നിർമാണ കാലാവധിയും കൺസെഷൻ കാലാവധിയും അദാനിക്ക് വർധിപ്പിച്ചുനൽകാനുള്ള വ്യവസ്ഥകളും കരാറിലുണ്ട്. കോടികളുടെ അഴിമതിയാണ് നടന്നത്.
പൊതുസമ്പത്ത് കൊള്ളയടിക്കാൻ അദാനിക്ക് കൂട്ടുനിന്നവർ ആെരാക്കെയെന്ന് കണ്ടെത്തി ശിക്ഷിക്കാനുള്ള ബാധ്യത സർക്കാറിനുണ്ട്. കോർപറേറ്റുകളുടെ പാദസേവകരാണോ അഴിമതിക്കെതിരെ നിലപാടെടുക്കുന്നവരാണോ കേരളം ഭരിക്കുന്നതെന്ന് അറിയാനുള്ള നല്ല ഉരകല്ലായിരിക്കും വിഴിഞ്ഞം പദ്ധതിയോടുള്ള ഇടതു സർക്കാറിെൻറ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.