വിഴിഞ്ഞം സമരം: തിരുവനന്തപുരത്ത് വിവിധയിടങ്ങളിൽ റോഡ് ഉപരോധം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ തിരുവനന്തപുരം നഗരത്തിൽ വിവിധയിടങ്ങളിൽ റോഡ് ഉപരോധിക്കുന്നു. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ചാക്ക ബൈപാസ്, തിരുവല്ലം, വിഴിഞ്ഞം, പൂവാർ, ഉച്ചക്കട, ആറ്റിങ്ങൽ എന്നിവിടങ്ങളിലാണ് ഉപരോധം.

വള്ളങ്ങളും വലകളും ഉപയോഗിച്ചാണ് പലയിടത്തും റോഡ് ഉപരോധിച്ചിരിക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് വിഴിഞ്ഞത്തും മുല്ലൂരിലും സമരം വിലക്കിയിരുന്നു. എന്നാൽ ഇത് ലംഘിച്ചാണ് റോഡ് ഉപരോധിക്കുന്നത്.


വിമാനത്താവളത്തിലേക്കുള്ള റോഡടക്കം പൂർണമായും ഉപരോധിച്ചതോടെ യാത്രക്കാർ പ്രതിസന്ധിയിലായി. വി.എസ്.എസ്.സിയിലേക്കുള്ള റോഡ് പൂർണമായും സ്തംഭിപ്പിച്ചു. സ്കൂളുകൾ ബസ്സുകളടക്കം വിവിധയിടങ്ങളിൽ കുടുങ്ങി.

തങ്ങൾ ഉന്നയിച്ച ഏഴ് ഇന ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ ശക്തമായ സമരം തുടരുമെന്നാണ് സമരസമിതി പറയുന്നത്.

Tags:    
News Summary - Vizhinjam strike: Road blockade at various places in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.