കണ്ണൂർ: വലിയ മനുഷ്യരുടെ വായിച്ചുതീരാത്ത ജീവിതാനുഭവങ്ങൾ ചുരുക്കിയെഴുത്തിൽ പരിമിതപ്പെട്ടുപോകരുതെന്ന് കഥാകാരൻ ടി. പത്മനാഭൻ. 'ഗൾഫ് മാധ്യമം' ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസിെൻറ ജീവിതാനുഭവ ഗ്രന്ഥം 'കനൽപഥങ്ങൾ താണ്ടി' യൂനിറ്റി സെൻററിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.കെ. ഹംസ അബ്ബാസ് നാട്ടുകാരനായിട്ടും താൻ ഏറ്റവും അടുത്തറിഞ്ഞത് ഗൾഫിൽനിന്നാണെന്ന് പത്മനാഭൻ പറഞ്ഞു.
അേദ്ദഹത്തിെൻറ ആദ്യപുസ്തകം പ്രവാസികളുടെ മുന്നിൽ അന്ന് പ്രകാശനം ചെയ്യുേമ്പാൾ സമുദ്രംപോലെയുള്ള ജനസാന്നിധ്യത്തെ കണ്ട് വിസ്മയപ്പെട്ടുപോയിരുന്നു. സ്വന്തം നാട്ടുകാരൻ പ്രവാസലോകത്ത് നിർവഹിച്ച വലിയ ദൗത്യത്തിെൻറ സംതൃപ്തി അന്നു മുതൽ ഉണ്ടായി. അങ്ങനെയൊരാൾ ഇപ്പോൾ അനുഭവങ്ങളെ ഗ്രന്ഥമാക്കിയപ്പോൾ അതിൽ തനിക്കു തോന്നിയ ഏറ്റവും വലിയ പോരായ്മ അധ്യായങ്ങൾ ചുരുങ്ങിപ്പോയി എന്നതാണ്. വലിയ അനുഭവങ്ങൾ ചുരുക്കി എഴുതേണ്ട കാലമല്ല ഇത്. നീട്ടിയെഴുതിയാൽ വായിക്കപ്പെടുന്നത് എഴുതുകതന്നെ വേണം -പത്മനാഭൻ പറഞ്ഞു.
തെൻറ മാത്രം സഞ്ചാരപഥമല്ല, വിവിധ തുറകളിലുള്ള മനുഷ്യരുടെ വിവിധ ഘട്ടങ്ങളിലുള്ള സഞ്ചാരപഥമാണ് പുസ്തകത്തിെൻറ ഉള്ളടക്കമെന്ന് വി.കെ. ഹംസ അബ്ബാസ് പറഞ്ഞു. കണ്ണൂർ കോർപറേഷൻ മേയർ അഡ്വ.ടി.ഒ. മോഹനൻ ടി. പത്മനാഭനിൽനിന്ന് പുസ്തകം ഏറ്റുവാങ്ങി. ഐ.പി.എച്ച് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചാണ് 'കനൽപഥങ്ങൾ താണ്ടി' പ്രകാശനം ചെയ്തത്. ഐ.പി.എച്ച് അസി. ഡയറക്ടർ കെ.ടി. ഹുസൈൻ അധ്യക്ഷതവഹിച്ചു.
കണ്ണൂർ കോർപറേഷൻ കൗൺസിലർ സുരേഷ്ബാബു എളയാവൂർ, ഇസ്ലാമിക വിജ്ഞാന കോശം എക്സിക്യൂട്ടിവ് എഡിറ്റർ ഡോ.എ.എ. ഹലീം, ജമാഅത്തെ ഇസ്ലാമി മേഖലാ നാസിം യു.പി. സിദ്ദീഖ് മാസ്റ്റർ, ജില്ല പ്രസിഡൻറ് പി.കെ. മുഹമ്മദ് സാജിദ് നദ്വി എന്നിവർ സംബന്ധിച്ചു. റഫീഖുറഹ്മാൻ മൂഴിക്കൽ സ്വാഗതവും വി.കെ. ഖാലിദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.