തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താനെതിരായ ആക്രമണം അന്വേഷിക്കാൻ കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരെൻറ നിർദേശം. കൊല്ലം ഡി.സി.സി പ്രസിഡൻറിനോടാണ് സംഭവം അന്വേഷിക്കാനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനും സുധീരൻ നിർദേശം നൽകിയത്.
കോണ്‍ഗ്രസിന്റെ ജന്മദിന ചടങ്ങില്‍ പങ്കെടുക്കാന്‍ കൊല്ലം ഡി.സി.സി ഓഫിസിൽ എത്തിയപ്പോഴായിരുന്നു ഉണ്ണിത്താനെതിരെ ചീമുട്ടയേറും കൈയേറ്റ ശ്രമവും നടന്നത്. കെ.മുരളീധരെൻറ അനുകൂലികളാണ് ഉണ്ണിത്താനെ ആക്രമിച്ചത്.
രണ്ട് ദിവസങ്ങളായി മുതിർന്ന നേതാക്കളായ കെ. മുരളീധരനും രാജ്‌മോഹന്‍ ഉണ്ണിത്താനും തമ്മിലുള്ള വാക്പോര് തുടരുന്നതിനിടെയാണ് ഡി.സി.സി ഓഫിസിൽ കോൺഗ്രസിനെ കൂടുതൽ നാണക്കേടിലേക്ക് നയിക്കുന്ന സംഭവങ്ങൾ ഉണ്ടായിരിക്കുന്നത്. ആക്രമിച്ചത് പ്രീപെയ്ഡ് ഗുണ്ടകളാണെന്നും പിന്നിൽ കെ. മുരളീധരനാണെന്നുമാണ് ഉണ്ണിത്താൻ പ്രതികരിച്ചത്. അതേസമയം ഉണ്ണിത്താന് പിന്നിൽ ചില ചരടുവലികളുണ്ടെന്ന് കെ. മുരളീധരൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.