മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് വി.എം സുധീരൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് കെ.പി.സി.സി മുൻ പ്രിസിഡന്റ് വി.എം സുധീരൻ. ആഭ്യന്തര വകുപ്പിന്റെ പൂർണ പരാജയത്തിന് ഉത്തരവാദിയായ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്റെ ചുമതല ഇനിയും തുടരുന്നതിൽ യാതൊര ന്യായീകരണവുമില്ല. എത്രയും വേഗം ആ ചുമതല ഒഴിയുന്നതാണ് ഉചിതമെന്ന് വി.എം സുധീരൻ മുഖ്യമന്ത്രിക്ക് എഴുതിയ കത്തിൽ ചൂണ്ടിക്കാട്ടി.

നിയമവാഴ്ച ഉറപ്പുവരുത്തുന്ന നിലയിൽ ക്രമസമാധാന പരിപാലനം ഫലപ്രദവും കാര്യക്ഷമവുമായി തെല്ലും നടക്കുന്നില്ലെന്ന് ഏവരും വിശ്വസിക്കുന്ന അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണ് കേരളത്തിൽ സംജാതമായിട്ടുള്ളത്. മനുഷ്യ ജീവന് യാതൊരു വിലയുമില്ലാത്ത അവസ്ഥയിലാണ് നമ്മുടെ സംസ്ഥാനം. 


നാടിനെ ഞെട്ടിക്കുകയും കണ്ണീരിലാഴ്ത്തുകയും ചെയ്ത് ആലുവയിൽ പട്ടാപ്പകൽ ഒരു പിഞ്ചുകുട്ടിയെ തട്ടിക്കൊണ്ടുപോയി പൈശാചികമായി പീഡിപ്പിച്ച കൊലപ്പെടുത്തിയ സംഭവം നിയമ വാഴ്ചയുടെ സമ്പൂർണ തകര്ച്ച വ്യക്തമാക്കുന്ന ഏറ്റവും ഒടുവിലത്തേതാണ്.

സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ ഉൾപ്പെടെ കുറ്റകൃത്യങ്ങൾ ദിനംപ്രതി പെരുകിവരുന്ന ദുസ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. മദ്യത്തിന്റെയും മറ്റ് ലഹരി പദാർത്ഥങ്ങളുടെയും വൻ വ്യാപനത്തിന് കളമൊരുക്കുന്ന സർക്കാരിന്റെ തെറ്റായ നയസമീപനങ്ങളും നടപടികളുമാണ് ഇത്തരം സാഹചര്യത്തിലേക്ക് എത്തിച്ചിട്ടുള്ളത്. കേരത്തിൽ ആഭ്യന്തര വകുപ്പ് ഇത്രമേൽ വിമർശന വിധേയമായ മറ്റൊരുകാലവും ഇതുപോലെ ഉണ്ടായിട്ടില്ലെന്നും കത്തിൽ കുറിച്ചു. 

Tags:    
News Summary - VM Sudheeran wants Chief Minister Pinarayi Vijayan to resign from the Home Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.