ഭരണകൂടങ്ങൾ പൊതുമേഖലയെ അവഗണിക്കുന്നതിലൂടെ രാജ്യപുരോഗതിയെ തടസപ്പെടുത്തുകയാണെന്ന് വി.എം സുധീരൻ

തിരുവനന്തപുരം : ഭരണകൂടങ്ങൾ പൊതുമേഖലയെ അവഗണിക്കുന്നതിലൂടെ രാജ്യപുരോഗതിയെ തടസപ്പെടുത്തുകയാണെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം സുധീരൻ. ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേയ്ദിന പരിപാടികളാടനുബന്ധിച്ച് സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാംപയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതുമേഖലയെ അവഗണിക്കുന്നതിന്റെ ദുരന്തം ഭാവിതലമുറ അനുഭവിക്കേണ്ടി വരും. കെൽട്രോൺ ഉൾപ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ അഴിമതിയുടെ കരിനിഴലിൽ നിർത്തുന്ന ഭരണകൂട നടപടികൾ. ജീവനക്കാരിലും പൊതുജനങ്ങളിലും കനത്ത നിരാശ പടർത്തുന്നുണ്ടെന്നും വി.എം.സുധീരൻ പറഞ്ഞു. സെക്രട്ടേറിയേറ്റിനു മുന്നിൽ സ്ഥാപിച്ച ക്യാൻവാസിൽ കയ്യൊപ്പു രേഖപ്പെടുത്തി അദ്ദേഹം ഉദ്ഘാടനം ചെയ്തു.

ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻ്റ് വി.ആർ. പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ മുഴുവൻ പൊതുമേഖലാ സ്ഥാപനങ്ങളിലെയും തൊഴിലാളികൾ ഉൾപ്പെടുന്ന പ്രതിഷേധപത്രം പ്രധാനമന്ത്രിക്കും സംസ്ഥാന മുഖ്യമന്ത്രിക്കും മെയ് 31 ന് അയച്ചുകൊടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് വി. ആർ. പ്രതാപൻ അറിയിച്ചു.

മേയ് ദിനാവകാശ മുദ്രാവാക്യങ്ങളുടെ പ്രസക്തി തന്നെ അപ്രസക്തമാക്കുന്ന നടപടികളിലൂടെ മുന്നോട്ടു പോകുന്ന കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെ, അടച്ചിട്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കണമെന്നും വ്യവസായ തൊഴിലാളികളുടെ വേതനവും ആനുകൂല്യങ്ങളും തുടരെ തുടരെ മുടങ്ങുന്ന രീതി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പരിപാടി സംഘടിപ്പിച്ചത്. 

Tags:    
News Summary - VM Sudhiran said that the governments are hindering the country's progress by neglecting the public sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.