പുല്ലുമേട്ടിൽ വനത്തിനുള്ളിൽ അകപ്പെട്ട തീർഥാടകർക്ക് സന്നദ്ധ പ്രവർത്തകർ രക്ഷകരായി

ശബരിമല: ശാരീരിക അവശതയെ തുടർന്ന് പുല്ലുമേട്ടിൽ വനത്തിനുള്ളിൽ അകപ്പെട്ട തീർഥാടകർക്ക് സന്നദ്ധ പ്രവർത്തകർ രക്ഷകരായി. ആന്ധ്ര തിരുപ്പതി സ്വദേശി ശ്രീനിവാസലു (70), ചെല്ലനായർ പേട്ട സ്വദേശി ആദിലക്ഷ്മി (63), ശിവഗംഗൈ പലതൂർ സ്വദേശി സുബ്രഹ്മണ്യൻ (50) എന്നിവരെയാണ് സന്നദ്ധ പ്രവർത്തകർ സന്നിധാനത്ത് എത്തിച്ചത്.

ശ്രീനിവാസലു, ആദിലക്ഷ്മി എന്നിവരെ സന്നിധാനം ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അവശതയെ തുടർന്ന് വനത്തിനുള്ളിൽ തീർഥാടകർ അകപ്പെട്ട വിവരം വനം വകുപ്പ് ഉദ്യോഗസ്ഥർക്കാണ് വിവരം ലഭിച്ചത്.

തുടർന്ന് സന്നിധാനം എസ്.ഐ.റ്റി. സുമേഷിന്‍റെ നേതൃത്വത്തിലുളള പൊലീസ് സംഘത്തിന്‍റെ സഹായത്തോടെ തീർഥാടകരെ സന്നിധാനത്ത് എത്തിക്കുകയായിരുന്നു.

Tags:    
News Summary - Volunteers rescued the pilgrims who were trapped in the Pullumedu forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.