വോട്ട് പിടിത്തം: തിരുവനന്തപുരം ജില്ലയിലെ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച രണ്ടു പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി. തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴ് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ ഹരീഷ്, നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അജിത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്തതിനാണ് ഹരീഷിനെ സസ്പെന്‍ഡ് ചെയ്തത്. സമൂഹ മാധ്യമങ്ങളില്‍ കൂടി എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണം നടത്തിയെന്നതാണ് അജിത്തിനെതിരായ അച്ചടക്ക നടപടിക്ക് കാരണം. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിയാണ് വകുപ്പുതല നടപടി സ്വീകരിച്ചത്.

Tags:    
News Summary - Vote Campaign: Two policemen suspended in Thiruvananthapuram district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.