തിരുവന്തപുരം: മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലുകയല്ല തിരുത്തുകയാണ് വേണ്ടെതന്ന് ഭരണ കമ്മീഷൻ ചെയർമാൻ വി.എസ് അച്ചുതാന്ദൻ. നിലമ്പുർ മാവോയിസ്റ്റ് കൊലയുടെ പശ്ചാത്തലത്തിലാണ് വി.എസ് നിലപാട് വ്യക്തമാക്കിയത്. നേരത്തെ ഇൗ വിഷയത്തിൽ വി.എസ് അച്ചുതാന്ദൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു.
കത്തിൽ നിലമ്പൂരിലെ ഏറ്റുമുട്ടൽ കൊലയെ വിമർശിക്കുകയാണ് വി.എസ് ചെയ്തത്. കത്തിനെതിരെ പിണറായി വിജയൻ നേരിട്ട് പ്രതികരണം നടത്തിയില്ലെങ്കിലും പരോക്ഷമായ മറുപടി നൽകി. പൊലീസിെൻറ മനോവീര്യം തകർക്കുന്ന നടപടികൾ സർക്കാരിൽ നിന്ന് ഉണ്ടാവില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. നിലമ്പൂർ മാവോയിസ്റ്റ് ഏറ്റുമുട്ടൽ കൊലയിൽ പൊലീസിനെതിരെ ഘടകകക്ഷികളിൽ നിന്നു പോലും വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പിണറായി നിലപാട് വ്യക്തമാക്കിയത്.
നവംബർ 24നാണ് പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ നിലമ്പൂർ വനത്തിൽ വെച്ച് മാവോയിസ്റ്റുകളായ കുപ്പു ദേവരാജനും അജിതയും കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.