തിരുവനന്തപുരം: വില്ലേജ് ഒാഫിസിൽ ചെന്ന് പത്ത് രൂപ നികുതി അടക്കാൻ കഴിയുമായിരുന്ന സ്ഥാനത്ത്, 20 രൂപ അക്ഷയ കേന്ദ്രത്തിൽ ഫീസ് നൽകേണ്ടിവരുന്നത് പരിശോധിക്കണമെന്ന് വി.എ സ്. അച്യുതാനന്ദൻ.
സുപ്രീംകോടതിയുടെ നിർദേശങ്ങൾക്ക് വിരുദ്ധമായി, എല്ലാ സേവനങ് ങൾക്കും ആധാർ നൽകാൻ നിർബന്ധിക്കുന്നത് ഇ-ഗവേണൻസിെൻറ ചെലവിൽ മറ്റ് ചില അജണ്ടകൾകൂടി നടപ്പാക്കുന്നതിന് തുല്യമാണെന്നും വി.എസ് പറഞ്ഞു. ‘മികച്ച ഭരണത്തിന് ഇ-ഗവേണൻസ്’ വിഷയത്തിൽ ഭരണപരിഷ്കാര കമീഷെൻറ ആഭിമുഖ്യത്തിൽ മാസ്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയകാലത്ത് സേവനം നൽകാൻ ഓലയും എഴുത്താണിയും പോര. ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ പൂർണമായും പ്രായോഗികമായും പ്രയോജനപ്പെടുത്തിയേ തീരൂ. പ്രായോഗികതയിൽ ഉൗന്നിയുള്ള സമീപനങ്ങളാണ് നമുക്ക് വേണ്ടത്.
സാങ്കേതികവിദ്യയുടെ ഗുണഫലങ്ങൾ ജനങ്ങളിലേക്ക് എത്തിക്കണമെന്ന ധാരണക്കപ്പുറം, ഈ വിഷയത്തിൽ താൻ വിദഗ്ധനല്ലെന്നും വി.എസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.