സാംസ്കാരിക കുബുദ്ധികളുടെ കെണിയിൽ വീഴാൻ ഉദ്ദേശിക്കുന്നില്ല -വി.ടി ബൽറാം

കോഴിക്കോട്​: സാംസ്​കാരിക കുബുദ്ധികളുടെ കെണിയിൽ വീഴാൻ താൻ തൽക്കാലം ഉദ്ദേശിക്കുന്നില്ലെന്ന്​ തൃത്താല എം.എൽ .എയും കോൺഗ്രസ്​ നേതാവുമായ വി.ടി ബൽറാം.

പെരിയ ഇരട്ടക്കൊലപാതക കേസിൽ സാംസ്​കാരിക നായകർ മൗനം അവലംബിക്കുന്നുവ െന്ന വിമർശനത്തോട്​​ പ്രതികരിച്ച്​ എഴുത്തുകാരി കെ.ആർ. മീര ത​​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റിൽ വി.ടി. ബൽറാം എം.എൽ.എയ ുടെ ​പേര്​ പരിഹാസപൂർവം പരാമർശിച്ചതും അതിന്​ ബൽറാം നൽകിയ മറുപടിയും ചർച്ചയായിരുന്നു. ഇതേ തുടർന്നാണ് ത​​െൻറ ഫേസ ്​ബുക്ക്​ പോസ്​റ്റിലൂടെ ബൽറാം നിലപാട്​ വ്യക്തമാക്കിയത്​.

അഭിസംബോധനകളിലെ ശരിയല്ല മറിച്ച്​ രാഷ്​ട്രീയ കൊലപാതകങ്ങൾ ആധുനിക സമൂഹത്തിൽ എത്രത്തോളം ശരിയാണ്​ എന്നതാണ്​ പ്രധാനമെന്നും അതാണ്​ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും ബൽറാം വ്യക്തമാക്കി. അതിൽ നിന്ന് ചർച്ച വഴിതിരിച്ച് വിട്ട് കൊലപാതകികളേയും അവർക്ക് സംരക്ഷണം നൽകുന്നവരേയും രക്ഷിച്ചെടുക്കാൻ നോക്കുന്ന സാംസ്​കാരിക കുബുദ്ധികളുടെ കെണിയിൽ വീഴാൻ തൽക്കാലം താൻ ഉദ്ദേശിക്കുന്നില്ലെന്നും ബാൽറാം അഭിപ്രായ​െപ്പട്ടു.

വി.ടി ബൽറാമി​​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റ്;​

അഭിസംബോധനകളിലെ പൊളിറ്റിക്കൽ കറക്റ്റ്നെസല്ല, പൊളിറ്റിക്കൽ മർഡേഴ്സ് ഒരു ആധുനിക സമൂഹത്തിൽ എത്രത്തോളം കറക്റ്റ് ആണ് എന്നത് തന്നെയാണ് തൽക്കാലം പ്രധാനം. അതു കൊണ്ട് ഞങ്ങൾ ചർച്ച ചെയ്യാനുദ്ദേശിക്കുന്നത് ഞങ്ങളുടെ രണ്ട് കൂടപ്പിറപ്പുകളുടെ നിഷ്ഠൂരമായ കൊലപാതകം തന്നെയാണ്.

നിരപരാധികളായ ചെറുപ്പക്കാരെ അരിഞ്ഞു വീഴ്ത്തുന്ന സിപിഎമ്മിന്റെ ക്രിമിനൽ രാഷ്ട്രീയത്തെക്കുറിച്ച് തന്നെയാണ്. കമ്മ്യൂണിസം എന്ന സമഗ്രാധിപത്യ പ്രത്യയശാസ്ത്രത്തിൽ അന്തർലീനമായ അസഹിഷ്ണുതയേക്കുറിച്ചും ഹിംസാത്മകതയേക്കുറിച്ചുമാണ്.

അതിൽ നിന്ന് ചർച്ച വഴിതിരിച്ച് വിട്ട് കൊലപാതകികളേയും അവർക്ക് സംരക്ഷണം നൽകുന്നവരേയും രക്ഷിച്ചെടുക്കാൻ നോക്കുന്ന സാംസ്ക്കാരിക കുബുദ്ധികളുടെ ട്രാപ്പിൽ വീഴാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ല.

Full View
Tags:    
News Summary - vt balram MLA reveals his stand on political murder -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.