ചങ്ങരംകുളം: ഇന്ത്യയിൽ സി.പി.എമ്മിന് ഒരു രാഷ്ട്രീയപ്രസക്തിയും അവശേഷിക്കുന്നില്ലെന്നതിെൻറ തെളിവാണ് തെ രഞ്ഞെടുപ്പ് പൂർത്തിയാകുന്നതിനു മുൻപുള്ള മുഖ്യമന്ത്രി പിണറായി വിജയെൻറ വിദേശയാത്രയെന്ന് വി.ടി. ബൽറാം എം.എൽ .എ. രാജ്യത്തെ സി.പി.എമ്മിെൻറ ഏക മുഖ്യമന്ത്രിക്ക് മറ്റൊരു സംസ്ഥാനത്തും പ്രചാരണച്ചുമതല പോലുമില്ലെന്നത് കൗതുകകരമാണ്.
സി.പി.എം നേതാവും മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന അലിമോൻ നരണിപ്പുഴക്ക് കോൺഗ്രസ് അംഗത്വം നൽകുന്ന സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നന്നംമുക്ക് മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് നാഹിർ ആലുങ്ങൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് അംഗത്വ വിതരണം നടത്തി. പി.ടി. അജയ് മോഹൻ, വി.എ. കരീം, അഡ്വ. സിദ്ദിഖ് പന്താവൂർ, ഷംസു കല്ലാട്ടേൽ, വി. മുഹമ്മദ് നവാസ്, കെ. മുരളീധരൻ, കാരയിൽ അപ്പു, ഫാരിസ് നരണിപ്പുഴ, ദാസൻ എടമന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.