പാലക്കാട്: വാളയാർ ബലാത്സംഗക്കേസ് പൊലീസും പ്രോസിക്യൂഷനും ചേർന്ന് അട്ടിമറിച് ചതിന് കൂടുതൽ തെളിവുകൾ പുറത്ത്. മൂത്തകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷ ണത്തിൽ വാളയാർ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി പാലക്കാട് നാർകോട്ടിക് സെൽ ഡിവൈ.എസ്.പിയുടെ റിപ്പോർട്ടിൽ പറയുന്നു. കുട്ടി മരിച്ചദിവസം വീട്ടിൽനിന്ന് രണ്ടുപേർ ഒാടിപ്പോയതായി മൊഴി ലഭിച്ചിട്ടും അന്വേഷണം ഉണ്ടായില്ല.
മൂന്നാംപ്രതി പ്രദീപ്കുമാറിെന വെറുതെവിട്ട പോക്സോ കോടതിവിധിയിലും പൊലീസ് വീഴ്ച പറയുന്നുണ്ട്. പ്രതിയുെട കുറ്റസമ്മതമൊഴി തയാറാക്കിയത് അറസ്റ്റിന് ശേഷമാണെന്നും ഇത് ചട്ടവിരുദ്ധമാണെന്നും വിധിയിൽ ചൂണ്ടിക്കാട്ടുന്നു.
ഇയാളെ പ്രതിയാക്കിയെങ്കിലും ശിക്ഷിക്കാൻ തക്ക സാക്ഷിമൊഴികൾ ഉണ്ടായിരുന്നില്ല. സ്പെഷൽ േപ്രാസിക്യൂട്ടറുടെ സമീപനം കേസിനെ അടിമുടി ദുർബലമാക്കിയതായാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. േപ്രാസിക്യൂട്ടർ കുട്ടികളുടെ മാതാപിതാക്കളെയും സാക്ഷികളെയും കണ്ടത് വിസ്താരവേളയിൽ മാത്രമാണ്. ഒന്നും രണ്ടും പ്രതികൾക്ക് 130ാം ദിവസം വിചാരണ കോടതി ജാമ്യം അനുവദിക്കുേമ്പാൾ പ്രോസിക്യൂട്ടർ മൗനം പാലിച്ചതായും ആരോപണമുണ്ട്.
വാളയാർ കേസിൽ സാഹചര്യതെളിവുകളും സാക്ഷിമൊഴികളും ദുർബലമായിരുന്നെന്ന് പാലക്കാട് പോക്സോ േകാടതിയിലെ മുൻ സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ജലജ മാധവൻ പറഞ്ഞു. മൂന്നുമാസമാണ് താൻ കേസ് കൈകാര്യം ചെയ്തത്.
കുട്ടികളുടെ മാതാവ് പൊലീസിനും പ്രോസിക്യൂഷനുമെതിരെ വീണ്ടും രംഗത്തുവന്നു. കുട്ടികളുടെ മരണത്തിലേക്ക് നയിച്ച സംഭവത്തിന് ദൃക്സാക്ഷികളായ പലരും സാക്ഷികളായിരുന്നില്ലെന്നും അഞ്ചാം സാക്ഷിയെ വിസ്തരിച്ചില്ലെന്നും മാതാവ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.