‘എനിക്കെതിരെ കേസ് വേണം’; ചാണ്ടി ഉമ്മന്​ മറുപടിയുമായി വിനായകൻ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന സംഭവത്തിൽ കേസ്‌ വേണ്ടെന്ന ചാണ്ടി ഉമ്മന്റെ പ്രതികരണത്തിന്‌ മറുപടിയുമായി നടൻ വിനായകൻ. തനിക്കെതിരെ കേസ് വേണമെന്നാണ്‌ വിനായ‌കൻ സമൂഹമാധ്യമത്തിൽ കുറിച്ചത്​. ഉമ്മൻ ചാണ്ടിക്കെതിരായ പരാമർശത്തിൽ വിനായകനെതിരെ കേസ് പാടില്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു. ‘വിനായകനെതിരെ കേസ് വേണ്ട’ എന്ന ചാണ്ടി ഉമ്മന്റെ വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ്​ വിനായകന്റെ ഇപ്പോഴത്തെ പ്രതികരണം.

ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര നടക്കുന്നതിനിടെയാണ് വിനായകൻ ഫെയ്സ്ബുക്ക് ലൈവിൽ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിക്കുന്ന വിധത്തിൽ സംസാരിച്ചത്. ഇതിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. പ്രകോപനപരമായി സംസാരിക്കൽ, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വിനായകനെതിരെ കേസെടുത്തിട്ടുള്ളത്.

വിനായകൻ വിവാദത്തിൽ കേസ് എടുക്കേണ്ടെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ മാധ്യമങ്ങളെ അറിയിച്ചത്. പിതാവുണ്ടായിരുന്നെങ്കിൽ അദ്ദേഹവും ഇതാകും പറയുകയെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. അത് വിനായകന്റെ വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മൻ ചാണ്ടിയും കാണുകയെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

സംഭവത്തിൽ പൊലീസ് വിനായകനെ ചോദ്യം െചയ്തിരുന്നു. നടന്റെ ഫോൺ പിടിച്ചെടുത്ത പൊലീസ് ഇതു ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. താൻ ഫെയ്സ് ബുക് ലൈവ് ചെയ്ത കാര്യം സമ്മതിച്ച വിനായകൻ ഇത് ഉമ്മൻചാണ്ടിയെ അവഹേളിക്കാൻ ആയിരുന്നില്ലെന്നു മൊഴി നൽകി. ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിനായകന്റെ കലൂരിലെ ഫ്ലാറ്റ് ആക്രമിച്ചെന്നും ജനൽ ചില്ലുകൾ തകർത്തുവെന്നും കാണിച്ച് വിനായകനും പൊലീസിൽ പരാതി നൽകിയെങ്കിലും പിന്നീട്‌ പിൻവലിച്ചു.

Tags:    
News Summary - 'want a case against me'; Vinayakan replied to Chandi Oommen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.