കൊച്ചി: വിരമിക്കൽ പ്രായം സംബന്ധിച്ച് ചെയർമാനും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറും തമ്മിലെ നിയമയുദ്ധത്തിെൻറ പേരിൽ വഖഫ് ബോർഡ് പ്രവർത്തനങ്ങൾ താളം തെറ്റിയിരിക്കുകയാണെന്നും സുഗമമായ പ്രവർത്തനങ്ങൾക്കായി ശബ്ദമുയർത്താൻ മത-സാമൂഹിക -സാംസ്കാരിക സംഘടനകൾ ജാഗ്രതയോടെ ഇടപെടണമെന്നും വഖഫ് ബോർഡ് അംഗങ്ങളായ പി.വി. അബ്ദുൽ വഹാബ്, പി. ഉബൈദുല്ല, എം.സി. മായിൻ ഹാജി, അഡ്വ. പി.വി. സൈനുദ്ദീൻ എന്നിവർ അഭ്യർഥിച്ചു.
പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെയും റശീദലി ശിഹാബ് തങ്ങളുടെയും കാലത്ത് സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി കർമ പരിപാടികളോടെ സമൂഹത്തിൽ നിറഞ്ഞുനിന്ന വഖഫ് ബോർഡ് നിശ്ചലമായേപ്പാൾ ഇടത് ഭരണകൂടവും നോക്കിനിൽക്കുന്ന ദയനീയ ദൃശ്യമാണ്. ടി.കെ. ഹംസ ചെയർമാനായി അധികാരമേറ്റ് ഒന്നരവർഷമായി സാമൂഹികക്ഷേമ പദ്ധതി നടപ്പാക്കാനോ ആരംഭിക്കാനോ തയാറായിട്ടില്ലെന്നത് ദുഃഖകരമായ വസ്തുതയാണ്.
ആയിരക്കണക്കിന് അപേക്ഷയാണ് വിവിധ സാമൂഹികക്ഷേമ പദ്ധതികൾക്കായി തീർപ്പ് കൽപിക്കാതെ ബോർഡിലുള്ളത്. വിഭാഗീയതയും കക്ഷിരാഷ്ട്രീയത്തിെൻറ അതിപ്രസരവും മൂലം നിശ്ചലമായ വഖഫ് ബോർഡിനുള്ള കേന്ദ്ര വഖഫ് കൗൺസിലിെൻറ വിവിധ സാമ്പത്തിക സഹായങ്ങളും നിലച്ചിരിക്കുകയാണ്.
പ്രസ്തുത വിഷയങ്ങളെല്ലാം പരിഹരിക്കാൻ ഓൺലൈൻ മീറ്റിങ് പോലും വിളിക്കാത്ത വഖഫ് ബോർഡ് നിലവിലെ ഭരണപ്രതിസന്ധിക്ക് സമൂഹത്തോട് മറുപടി പറയേണ്ടിവരുമെന്നും മെംബർമാർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.