പേരൂർക്കടയിൽ സ്വന്തം കുഞ്ഞിെന നഷ്ടപ്പെട്ട അനുപമയുടെ ജീവിതപങ്കാളി അജിത്തിെൻറ മുൻഭാര്യ നസിയ തനിക്ക് പറയാനുള്ളത് വ്യക്തമാക്കുന്നു
എെൻറ ഇഷ്ടപ്രകാരമാണ് വിവാഹമോചനം നേടിയതെന്ന അജിത്തിെൻറ വാദം കള്ളമാണ്. ഞാൻ പൂർണമനസോടെ വിവാഹമോചനം നൽകിയതല്ല. അജിത്തും അനുപമയും ചേർന്ന് ആ അവസ്ഥയിലേക്ക് എത്തിച്ചതാണ്. അതിനായി അജിത്ത് തെന്ന മർദിച്ചു. തല്ലിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പേടിച്ച് അടുത്ത വീട്ടിൽ കിടന്നുറങ്ങേണ്ടിവന്നിട്ടുണ്ട്. ഇപ്പോഴെങ്കിലും പറയാനുള്ളത് പറഞ്ഞില്ലെങ്കിൽ ഞാനൊരു പുഴുവാണെന്ന് എനിക്കുതന്നെ തോന്നും. അതുകൊണ്ടാണ് വൈകിയാണെങ്കിലും മാധ്യമങ്ങൾക്കു മുന്നിൽവന്നത്. അനുപമയുടെ അച്ഛനാണ് എന്നെ രംഗത്തിറക്കിയതെന്നാണ് അനുപമ പറയുന്നത്. എനിക്കു പുറകിൽ ആരുമില്ല. അതുെകാണ്ട് ഒന്നും കിട്ടാനില്ല.
2011 ലായിരുന്നു ഞാനും അജിത്തും തമ്മിലുള്ള വിവാഹം. മറ്റൊരാളുമായി നിക്കാഹ് കഴിഞ്ഞിരിക്കെയാണ് അജിത്തുമായി പ്രണയത്തിലായതും കൂടെ ഇറങ്ങിപോയതും. ഡാൻസ് പഠിക്കാൻ പോയാണ് ഡാൻസ് മാസ്റ്ററായ അജിത്തിനെ പരിചയപ്പെട്ടത്. പാർട്ടിയുമായി എനിക്കോ കുടുംബാംഗങ്ങൾക്കോ ബന്ധമുണ്ടായിരുന്നില്ല. അജിത്തിനെ വിവാഹം ചെയ്ത ശേഷമാണ് ഞാൻ പാർട്ടിയിൽ ചേർന്നത്. ഇപ്പോൾ ഡി.വൈ.എഫ്.ഐ പേരൂർക്കട മേഖല സെക്രട്ടറിയാണ്. ദാമ്പത്യത്തിലെ ചില്ലറ പിണക്കങ്ങളുമായി ഞങ്ങൾ സന്തോഷമായി കഴിയുകയായിരുന്നു. അനുപമ മേഖല കമ്മിറ്റി അംഗമായി വന്നതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഇരുവരും കമ്മിറ്റിയിൽ ഒന്നിച്ചിരിക്കുന്നതും അടുപ്പത്തോടെ പെരുമാറുന്നതും കണ്ടപ്പോൾ ചോദ്യം ചെയ്തു. അനുപമ സഹോദരിയെപ്പോലെയാണ് എന്നാണ് അന്ന് അജിത്ത് പറഞ്ഞത്. ഇവരുടെ അടുപ്പം കണ്ട് കമ്മിറ്റിയിൽനിന്ന് പലപ്പോഴും ഞാൻ സങ്കടത്തോടെ ഇറങ്ങിപ്പോന്നിട്ടുണ്ട്.
അജിത്തിെൻറ പോക്കറ്റിൽ പ്രഗ്നൻസി കിറ്റ് കണ്ടപ്പോൾ സംശയം തോന്നി ചോദിച്ചു. ആശുപത്രിയിലെയാണെന്നും നഴ്സായ എെൻറ പോക്കറ്ററിൽ അങ്ങനെ പലതും കാണുമെന്നും പറഞ്ഞു ദേഷ്യപ്പെട്ടു. ഗർഭിണിയാണെന്നറിഞ്ഞതോടെ ചിരിച്ചുകൊണ്ട് എെൻറ മുന്നിൽവന്നുനിന്നു പറയുകയാണ് തനിക്ക് മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന്. നെടുമങ്ങാടുള്ള കുട്ടിയാണെന്നാണ് പറഞ്ഞത്. ഫോണിൽ അനുപമയുെട മെസേജ് കണ്ടപ്പോഴാണ് അനുപമയാണ് ആ പെൺകുട്ടിയെന്നറിഞ്ഞത്.
അപ്പോൾ ഗർഭം മൂന്നാംമാസമായിരുന്നു. ഗർഭച്ഛിദ്രം നടത്തുമെന്നും അനുപമയെ ഒഴിവാക്കുമെന്നുമാണ് എന്നോടു പറഞ്ഞിരുന്നത്. വീട്ടിൽനിന്ന് ആശുപത്രിയിലേക്കെന്ന് പറഞ്ഞു പോയിരുന്നെങ്കിലും അവിടെ എത്തിയിരുന്നില്ലെന്ന് ആശുപത്രിയിലെ കൂട്ടുകാർ പറഞ്ഞിരുന്നു. പോയിരുന്നത് അനുപമയുടെ അടുത്താണെന്ന് പിന്നീടാണ് മനസിലായത്. അനുപമയുടെ കൂടെയിരിക്കുേമ്പാൾ തന്നെ അവൾ കാണാതെ എനിക്ക് മെസേജയക്കുമായിരുന്നു. അതറിഞ്ഞതോടെ അനുപമ എനിക്ക് അവർ ഒന്നിച്ചുള്ള ഫോട്ടോ അയച്ചുതന്നു.
പിന്നീട് എന്നെ ഒഴിവാക്കാനായി ഇരുവരുടെയും ശ്രമം. പോകാൻ ഇടമില്ലാത്തതിനാൽ വിവാഹമോചനം നൽകാൻ തയ്യാറായില്ല. എന്നെ അറിയാവുന്ന പാർട്ടിയിലെ ചിലരും പറഞ്ഞു, വിവാഹമോചനം നൽകരുതെന്ന്. അത് നിയമപ്രകാരം ഞാനയാളുടെ ഭാര്യയായിരുന്നതുകൊണ്ടാണ്. മറ്റൊരു നേട്ടത്തിനും വേണ്ടിയുമല്ല. സാമ്പത്തിക ശേഷിയുള്ളതിനാലാണ് അജിത്ത് അനുപമയെ ഒഴിവാക്കാത്തത്. അല്ലാതെ സ്നേഹം െകാണ്ടല്ല. ജോലിക്കു പോകാറില്ല. ഞാൻ സ്വകാര്യസ്ഥാപനത്തിൽ ജോലിക്കുപോയാണ് എെൻറ കാര്യങ്ങൾ നോക്കിയിരുന്നത്. കുടുംബാംഗങ്ങളുെട ചെലവിലായിരുന്നു വീട്ടുകാര്യങ്ങൾ.
കുഞ്ഞിനെ മറ്റൊരിടത്താക്കുമെന്നും അനുപമയെ വിവാഹം കഴിപ്പിച്ചയച്ചോളാമെന്നും അജിത്തും നസിയയും ഒന്നിച്ചു കഴിയണം എന്നും അനുപമയുടെ പിതാവ് പറഞ്ഞു. അതിനുവേണ്ടിയായി ആയിരിക്കാം അവർ മകളുടെ കുഞ്ഞിനെ മറ്റൊരിടത്താക്കിയത് എന്നാണ് ഞാൻ കരുതുന്നത്. അനുപമ മുദ്രപത്രത്തിൽ ഒപ്പിടുന്നത് താൻ കണ്ടിട്ടില്ല. കുഞ്ഞിനെ കൈമാറാൻ തയ്യാറായി അനുപമ ഒപ്പിട്ടെന്ന് പറഞ്ഞ് പിതാവ് മുദ്രപത്രം കാണിക്കുകയായിരുന്നു. വിവാഹമോചനത്തിന് സമ്മതിക്കില്ലെന്ന് ഞാൻ വീട്ടിൽചെന്ന് നേരിട്ടറിയിച്ചതോടെയാണ് അനുപമ അതിന് തയ്യാറായത്. അതോടെ പ്രശ്നങ്ങൾ തീർെന്നന്ന് ഞാനും സന്തോഷിച്ചു. കുഞ്ഞിനെ മറ്റാർക്കെങ്കിലും കൈമാറിയാൽ എനിക്ക് ഭർത്താവിനെ തിരിച്ചുകിട്ടുമെന്നായിരുന്നു കരുതിയിരുന്നത്. ആ പ്രതീക്ഷയിലാണ് ജനുവരിയിൽ വിവാഹമോചനം നേടുന്നതുവരെ അജിത്തിനൊപ്പം കഴിഞ്ഞിരുന്നത്.
ഇപ്പോൾ സുഹൃത്തുക്കളുടെ വീട്ടിൽ മാറിമാറികഴിയുകയാണ് ഞാൻ. ജോലി തേടാൻ മാത്രം വിദ്യാഭ്യാസമില്ല. മാതാപിതാക്കളെ കരിവാരിത്തേച്ച് ഇറങ്ങിപ്പോന്നതിനാൽ അവിടെ കയറിച്ചെല്ലാൻ ധൈര്യമില്ല. അജിത്തിനൊപ്പം പോയശേഷം കുറേക്കാലം കഴിഞ്ഞാണ് മാതാപിതാക്കളും സഹോദരങ്ങളും മിണ്ടിത്തുടങ്ങിയത്. ഇടക്ക് അജിത്തുമായി പിണങ്ങുേമ്പാൾ നിവൃത്തിയില്ലാതെ വീട്ടിൽ പോയി നിന്നിട്ടുണ്ട്. ഇനി അങ്ങനെ കഴിയാൻ വയ്യ.
കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ ദത്ത് നൽകിയ സംഭവത്തിൽ മകൾ അനുപമയുടെയും ഭർത്താവിന്റെയും ആരോപണങ്ങൾക്ക് പി.എസ്. ജയചന്ദ്രന്റെ മറുപടി. മകളുടെ സമ്മതപ്രകാരമാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറിയതെന്നും കുഞ്ഞിനെ കൈമാറുമ്പോൾ അവർ ഒപ്പമുണ്ടായിരുന്നതായും സി.പി.എം പേരൂർക്കട ലോക്കൽ കമ്മിറ്റി അംഗം കൂടിയായ അദ്ദേഹം 'മാധ്യമ'ത്തോട് സംസാരിക്കുന്നു
സെപ്റ്റംബർ 22ന് രാത്രി ശിശുക്ഷേമ സമിതിക്ക് മുന്നിൽ അനുപമയെ കാറിലിരുത്തിയ ശേഷമാണ് ഞാനും ഭാര്യയും സുഹൃത്തും ചേർന്ന് കുഞ്ഞിനെ അമ്മത്തൊട്ടിലിലേക്ക് നൽകുന്നത്. കുട്ടിയെ ജീവനക്കാർ കൊണ്ടുപോയശേഷം ഞങ്ങൾ മടങ്ങി.
അനുപമക്ക് കുഞ്ഞുണ്ടായപ്പോള്‍ അജിത്ത് വിവാഹമോചനത്തിന് നടപടി തുടങ്ങിയിരുന്നില്ല. അനുപമയെയും കുഞ്ഞിനെയും സ്വീകരിക്കാനും ഒരുക്കമായിരുന്നില്ല. ആ അവസരത്തില്‍ കുഞ്ഞിനെ ഉത്തരവാദിത്തപ്പെട്ട നിയമസംവിധാനത്തില്‍ ഏല്‍പ്പിക്കുക മാത്രമായിരുന്നു പോംവഴി. അനുപമക്ക് കോവിഡ് ആയതിനാലാണ് ജഗതിയിൽ ഒരു വീട്ടിൽ താമസിപ്പിച്ചത്. ക്വാറൻറീൻ പൂർത്തിയായ ശേഷം തിരികെ വീട്ടിലേക്ക് കൊണ്ടുവന്നു.
ക്രിസ്തുമതത്തില്‍ നിന്നുള്ള സ്ത്രീയെ വിവാഹം ചെയ്ത് 30 വര്‍ഷമായി ഒരുമിച്ച് ജീവിക്കുന്ന ഞാന്‍ ജാതിവാദിയാണെന്ന ആരോപണത്തിന് എന്ത് അടിസ്ഥാനമാണ് ഉള്ളത്. സ്വന്തം സുഹൃത്തിെൻറ ഭാര്യയെ വിളിച്ചിറക്കിക്കൊണ്ടുവന്നാണ് അജിത്ത് സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം ആദ്യം വിവാഹം ചെയ്തത്. ഒമ്പതുവര്‍ഷത്തോളം അവർക്കൊപ്പം ജീവിച്ചു. ആ ബന്ധം നിലനില്‍ക്കെത്തന്നെയാണ് അനുപമയെ പ്രണയിച്ച് ഗര്‍ഭിണിയാക്കിയത്. ഇങ്ങനെയൊരാൾ നമ്പൂതിരിയോ നായരോ ആകട്ടെ, നിങ്ങളുടെ കുടുംബത്തിലെ ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചുകൊടുക്കുമോ? 21 വയസ്സുകാരിയായ എെൻറ മകളെ പണത്തിന് വേണ്ടി മാത്രമാണ് അയാൾ പ്രണയിച്ചത്.
ചിലർ പറയുന്നുണ്ട്, കുഞ്ഞിനെയും മകളെയും സംരക്ഷിക്കണമായിരുന്നെന്ന്. അപ്പോൾ വിവാഹം ഉറപ്പിച്ച മൂത്തമകളുടെ ജീവിതം എന്താകും. ഗർഭിണിയായ എട്ടാം മാസത്തിൽ അനുപമ അജിത്തിനൊപ്പം താമസിക്കാൻ വീടുവിട്ടിറങ്ങിപ്പോയിരുന്നു. എന്നാൽ കുടുംബമായി ജീവിക്കുകയാണെന്ന് പറഞ്ഞ് അജിത്ത് മടക്കി വിട്ടു. അന്നാണ് അനുപമ ഗർഭിണിയാണെന്ന വിവരം ഞങ്ങൾ അറിഞ്ഞത്. അജിത്തിനൊപ്പം പറഞ്ഞുവിടാൻ ഞങ്ങൾ തീരുമാനിച്ചപ്പോഴും അയാൾ സ്വീകരിച്ചില്ല. അപ്പോൾ എനിക്ക് മുന്നിലുണ്ടായിരുന്നത് എെൻറ മകളുടെ ജീവിതം, കുടുംബത്തിെൻറ അഭിമാനം, ഒരു പിഞ്ചുകുഞ്ഞിെൻറ സംരക്ഷണം ഇതു മാത്രമായിരുന്നു. അല്ലാതെ എന്താണ് പിന്നെ ചെയ്യാൻ കഴിയുകയെന്ന് ഈ സമൂഹം പറയണം. ആ കുഞ്ഞിനെ ഞാൻ കൊന്നില്ല, വഴിയിൽ ഉപേക്ഷിച്ചില്ല. പകരം സർക്കാറിനെ ഏൽപ്പിച്ചു.
അജിത്തിെൻറ മുൻഭാര്യയെ ഞാനാണ് ഇപ്പോൾ രംഗത്തിറക്കിയതെന്നാണ് ആരോപണം. എനിക്കതിെൻറ ആവശ്യമില്ല. കുട്ടിയെ ശിശുക്ഷേമസമിതിക്ക് കൈമാറുമ്പോൾ അനുപമ പറഞ്ഞ നിബന്ധന അനുസരിച്ചാണ് സമ്മതപത്രം തയാറാക്കിയത്. 'വിവാഹമോചിതനായി കുട്ടിയുടെ പിതാവ് വരുന്ന അവസരം ഞങ്ങൾ വിവാഹിതരായി കുട്ടിയെ ശിശുക്ഷേമ സമിതിയിൽ നിന്ന് ഏറ്റെടുത്തുകൊള്ളാം.
അതിനുള്ള പരിപൂർണ അവകാശം തനിക്ക് മാത്രമാണെന്നു'മാണ് നോട്ടറി സാക്ഷ്യപ്പെടുത്തിയ സമ്മതപത്രത്തിലുള്ളത്. എന്തുകൊണ്ട് എട്ടുമാസമായി അവർ കുട്ടിക്ക് വേണ്ടി നിയമപരമായി നീങ്ങിയില്ല?. അജിത്തിനൊപ്പം ജീവിച്ച് തുടങ്ങിയപ്പോൾ തന്നെ പൊലീസിൽ പരാതി നൽകുകയല്ല, നിയമപരമായി കുഞ്ഞിനെ നേടാനാണ് ശ്രമിക്കേണ്ടതെന്ന് അനുപമയോട് പറഞ്ഞതാണ്. നിയമപരമായി പോകാൻ അന്ന് താൽപര്യമില്ലായിരുന്നു. പകരം അവർക്ക് വേണ്ടത് എെൻറ രക്തമായിരുന്നു. പാർട്ടിയെ അപമാനപ്പെടുത്തുകയായിരുന്നു. അതാണ് കഴിഞ്ഞ നാലഞ്ച് ദിവസമായി പുറത്തുവരുന്നത്. ഇപ്പോൾ കുട്ടിയെ ലഭിക്കുന്നതിന് വേണ്ട നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്.
എന്നെ അറസ്റ്റ് ചെയ്യുകയും പാർട്ടിയിൽ നിന്ന് പുറത്താക്കുകയുമാണ് ഇപ്പോൾ ആവശ്യം. എന്തെങ്കിലും കുറ്റം ചെയ്തെങ്കിൽ അല്ലേ എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ട ആവശ്യമുള്ളൂ. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. വിവാഹത്തിന് മുമ്പ് അമ്മയായ മകളുള്ള ഏതൊരു അച്ഛനും ചെയ്യുന്നതെന്തോ, അതു മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ.
Read More:
അനുപമക്ക് ആശ്വാസം, ദത്ത് നടപടികൾക്ക് കോടതി സ്റ്റേ
ഏതൊരച്ഛനും ചെയ്യുന്നതേ ഞാനും ചെയ്തുള്ളൂ - അനുപമയുടെ പിതാവിന്‍റെ തുറന്നുപറച്ചിൽ - പോഡ്കാസ്റ്റ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.