തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ മാലിന്യ സംസ്കരണത്തിന് തനത് ഫണ്ടിൽനിന്നും തുക ചെലവഴിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ്. തദ്ദേശ സ്ഥാപനങ്ങളുടെ എം.സി.എഫ്- ആർ.ആർ.എഫ് കളിൽ ശേഖരിക്കപ്പെടുന്ന മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യുന്നതിനാണ് നടപടി.
മതിയായ ഫണ്ടിന്റെ അഭാവത്തിൽ മാലിന്യ സംസ്കരണം തടസപ്പെടുന്നതായും, തീപിടുത്തം ഉൾപ്പെടെയുള്ള ദുരന്തങ്ങൾക്ക് വഴിയൊരുക്കുന്നതായും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടു. ഈ അടിയന്തിര സാഹചര്യം പരിഗണിച്ചാണ് മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്ക് ആവശ്യമായ വികസന ഫണ്ട്, ടൈഡ് ഫണ്ട് പോലുള്ളവ ലഭ്യമല്ലാത്ത തദ്ദേശ സ്ഥാപനങ്ങൾക്ക്, ഇത്തരം ഫണ്ടുകൾ ലഭ്യമാകുന്ന കാലയളവ് വരെ, തനതു ഫണ്ടിൽ നിന്നും ഇതിനായി തുക ചെലവിടുന്നതിനു യഥേഷ്ടാനുമതി നൽകിയാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.