ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം തുറന്നുവിട്ടത് മുന്നറിയിപ്പോടെയാണെന്ന് സുപ്രീംകോടതിയിൽ ബോധിപ്പിച്ച തമിഴ്നാട് അതിെൻറ തെളിവുകളും അനുബന്ധമായി സമർപ്പിച്ചു. മുല്ലപ്പെരിയാറിൽ വെള്ളം തുറന്നുവിടുന്നത് മുന്നറിയിപ്പ് നൽകാതെയാണെന്ന കേരളത്തിെൻറ വാദം തള്ളിയ തമിഴ്നാട് ഈ പരാതി തള്ളിക്കളയണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെടുകയും ചെയ്തു. മുല്ലപ്പെരിയാർ ഹരജികൾ നാളെ പരിഗണിക്കാനിരിക്കെയാണ് കേരളത്തിെൻറ പുതിയ പരാതിക്ക് തമിഴ്നാട് മറുപടി നൽകിയത്.
ഈ വർഷം നവംബർ 14ന് രാവിലെ ഒമ്പതിന് ജലനിരപ്പ് 140 അടി എത്തിയപ്പോഴാണ് കേരളത്തിന് ആദ്യ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയത്. നവംബർ 18ന് പുലർച്ചെ 5.30ന് 141 അടിയിലെത്തിയപ്പോൾ രണ്ടാമത്തെ വെള്ളപ്പൊക്ക മുന്നറിയിപ്പ് കേരളത്തിന് നൽകി. അതിനു ശേഷം അധിക ജലം ഒഴുക്കിക്കളയുമെന്ന് നവംബർ 18ന് രാവിലെ ഒമ്പതിന് മുന്നറിയിപ്പ് നൽകി.
ഏറ്റവുമൊടുവിൽ നവംബർ 30ന് 142 അടിയിലെത്തിയപ്പോൾ മൂന്നാമത്തെ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. ഇതേത്തുടർന്ന് ഷട്ടറുകളിലൂടെ ഒഴുക്കി വിടുന്ന വെള്ളത്തിെൻറ അളവിൽ വരുത്തുന്ന മാറ്റവും സമയാസമയം അറിയിച്ചുകൊണ്ടിരുന്നുവെന്നും തമിഴ്നാട് ബോധിപ്പിച്ചു. പുറത്തുവിടുന്ന വെള്ളത്തിെൻറ അളവ് സഹിതമാണ് ഈ വിവരങ്ങൾ അറിയിച്ചുകൊണ്ടിരുന്നതെന്നും ആ വിവരങ്ങളുടെ പകർപ്പും അതയച്ച മെയിൽ ഐ.ഡിയും സുപ്രീംകോടതിക്ക് മുമ്പാകെ തമിഴ്നാട് സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.