ബാലുശ്ശേരി: ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ജലവിതരണം യാഥാർഥ്യമാവാത്തതിനെ തുടർന്ന് കൂറ്റൻ ടാങ്കിൽ ശേഖരിച്ച വെള്ളം വിലക്കുവാങ്ങി വിതരണം ചെയ്യുന്നു. ബാലുശ്ശേരി ബ്ലോക്കിലാണ് കുടിവെള്ളക്ഷാമം നേരിടാൻ പഞ്ചായത്ത്-റവന്യൂ അധികൃതരുടെ നേതൃത്വത്തിൽ വെള്ളം വിതരണം ചെയ്യുന്നത്. ബാലുശ്ശേരി പഞ്ചായത്തിൽ ജപ്പാൻ കുടിവെള്ള പദ്ധതി കഴിഞ്ഞ മാസം 20ന് പ്രവർത്തനമാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
ഇൗ സാഹചര്യത്തിലാണ് ജപ്പാൻ പദ്ധതിക്കായി കോക്കല്ലൂരിൽ സ്ഥാപിച്ച വാട്ടർ ടാങ്കിൽ ശേഖരിച്ച വെള്ളം ചെറു ടാങ്കുകളിലേക്കാക്കി വിതരണം ചെയ്യുന്നത്. നിരവധി ലോറികളാണ് ഇവിടെനിന്നും വെള്ളം ശേഖരിക്കാൻ ടാങ്കുകളുമായെത്തുന്നത്. ആയിരം ലിറ്ററിന് 60 രൂപ നിരക്കിലാണ് ജല അതോറിറ്റി പഞ്ചായത്ത്-റവന്യൂ അധികൃതർക്ക് ജലം വിൽക്കുന്നത്.
സ്വകാര്യ വ്യക്തികൾ ആയിരം ലിറ്ററിന് 500 രൂപ വരെയാണ് വെള്ളത്തിന് ഇൗടാക്കിവരുന്നത്. ഇതാകെട്ട ശുദ്ധീകരിക്കാത്തതും. ഒന്നിടവിട്ട ദിവസങ്ങളിലാണ് പഞ്ചായത്ത്-റവന്യൂ അധികൃതർ ഇപ്പോൾ കുടിവെള്ള വിതരണം നടത്തിവരുന്നത്. ആവശ്യത്തിന് ഫണ്ട് ഇല്ലാത്തത് ജലവിതരണത്തിന് തടസ്സമാകുന്നുണ്ട്. ബാലുശ്ശേരി, പനങ്ങാട്, കോട്ടൂർ, ഉള്ള്യേരി, നടുവണ്ണൂർ, കായണ്ണ തുടങ്ങിയ പഞ്ചായത്തുകളിലേക്ക് കോക്കല്ലൂരിൽനിന്ന് വെള്ളം കൊണ്ടുപോകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.