കൽപറ്റ: സ്വന്തം കോട്ടയിൽ ഇടറിവീണ യു.ഡി.എഫിനും പിടിക്കാൻ സർവതന്ത്രങ്ങളും പയറ്റിയ എൽ.ഡി.എഫിനും വയനാട് ജില്ല പഞ്ചായത്തിൽ ലഭിച്ചത് എട്ടുവീതം സീറ്റുകൾ. 16 അംഗ ജില്ല പഞ്ചായത്തിൽ ഇനി പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനങ്ങൾ നിർണയിക്കാൻ ആദ്യം വോട്ടെടുപ്പും പിന്നീട് നറുക്കെടുപ്പും വേണ്ടി വരും. സ്വന്തം ചിഹ്നത്തിൽ മത്സരിച്ചവരാണ് 16 പേരും. അതുെകാണ്ട് ഒരു വോട്ടുകൂടി നേടാനുള്ള സാധ്യത തീരെയില്ലെന്നു പറയാം.
മുസ്ലിം ലീഗും കോൺഗ്രസും ഉറപ്പിച്ച പല ഡിവിഷനുകളിലും എൽ.ഡി.എഫ് അട്ടിമറി ജയം നേടി. വർഷങ്ങളായി കോൺഗ്രസും ലീഗും അധികാരം പങ്കുവെച്ച ജില്ല പഞ്ചായത്താണിത്. കോൺഗ്രസ് ആറ്, ലീഗ് രണ്ട്, സി.പി.എം ആറ്, സി.പി.െഎ ഒന്ന്, ജനതാദൾ ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. അതുകൊണ്ടുതന്നെ ജില്ല പഞ്ചായത്ത് എന്ന തൂക്കുസഭയിൽ വോട്ടെടുപ്പിൽ മറിമായവും അസാധുവും സംഭവിച്ചില്ലെങ്കിൽ തുല്യ വോട്ടുകളാവും. പിന്നെ ശരണം ഭാഗ്യം മാത്രം.
അമ്പലവയൽ ഡിവിഷനിൽനിന്ന് വിജയിച്ച സി.പി.എം സെക്രട്ടേറിയറ്റംഗം സുരേഷ് താളൂർ ആണ് എൽ.ഡി.എഫിെൻറ പ്രസിഡൻറ് സ്ഥാനാർഥി. കോൺഗ്രസിൽനിന്ന് മുട്ടിൽ ഡിവിഷൻ പ്രതിനിധിയും യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറുമായ സംഷാദ് മരക്കാറിനാണ് സാധ്യത. ഉഷ തമ്പി (പുൽപള്ളി), അമൽ ജോയ് (ചീരാൽ) എന്നീ പേരുകളും ചർച്ച ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.