കൽപറ്റ: കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട വയനാട് ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ കുറുവ ദ്വീപ്, പൂക്കോട് തടാകം, വയനാട് ഹെറിറ്റേജ് മ്യൂസിയം ഒഴികെയുള്ള എല്ലാ വിനോദ സഞ്ചാരകേന്ദ്രങ്ങളും ആഗസ്റ്റ് 10 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. എന്നാൽ, പ്രവേശനത്തിന് മാനദണ്ഡങ്ങൾ ഏർപെടുത്തിയിട്ടുണ്ടെന്നും അതു പ്രകാരം പ്രവേശനം കർശനമായി നിയന്ത്രിക്കുമെന്നും ഡി.ടി.പി.സി അധികൃതര്‍ അറിയിച്ചു.
കുറഞ്ഞത് രണ്ടാഴ്ച മുമ്പെങ്കിലും കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് എടുത്തവർ, 72 മണിക്കൂറിനകം എടുത്ത ആര്‍.ടി. പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവർ,അല്ലെങ്കില്‍ കുറഞ്ഞത് ഒരു മാസം മുന്‍പെങ്കിലും കോവിഡ് പിടിപെട്ട് ഭേദമായ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവർ എന്നിവർക്ക് മാത്രമേ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള പ്രവേശന അനുമതി ഉണ്ടാവുകയുള്ളൂവെന്ന് ഡി.ടി.പി.സി അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.