സഹകരണ-രജിസ്ട്രേഷൻ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രി വി.എൻ. വാസവന് പദ്ധതികൾ സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. സഹകരണ ബാങ്കുകളെ ശക്തമാക്കി അതിലൂടെ കേരളത്തിെൻറ സമഗ്രവികസനം നടപ്പാക്കുകയെന്നതാണ് പ്രധാന ലക്ഷ്യങ്ങളിലൊന്ന്. സഹകരണ-രജിസ്ട്രേഷൻ വകുപ്പുകളിൽ കാലോചിത മാറ്റങ്ങൾക്ക് ഉടൻ തുടക്കമിടും. പ്രധാന പരിഷ്കാരങ്ങൾ സംബന്ധിച്ച് വകുപ്പിലെ ഉന്നതരും പ്രമുഖ സഹകാരികളുമായും ചർച്ച തുടരുകയാണ്. ഉടൻ ചെയ്യാനുദ്ദേശിക്കുന്ന പദ്ധതികളും നടപടികളും മന്ത്രി വ്യക്തമാക്കുന്നു.
കേരളത്തിലെ സഹകരണ മേഖലയിലും രജിസ്ട്രേഷൻ വകുപ്പിലും കാലോചിത മാറ്റങ്ങൾ വരുത്തുകയാണ് ആദ്യ പരിപാടി. ഇതിനായി വിവിധതലങ്ങളിൽ ചർച്ചകൾ നടക്കണം. രജിസ്ട്രേഷൻ വകുപ്പിൽ പരിഷ്കാരങ്ങൾ നടപ്പാക്കും മുമ്പ് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആധാരമെഴുത്തുകാരടക്കമുള്ളവരുടെ പ്രശ്നങ്ങളും കേൾക്കണം. ഓൺലൈൻ രജിസ്ട്രേഷൻ അടക്കം നിരവധി പരിഷ്കാരങ്ങൾ മുന്നിലുണ്ട്. എത്രയും വേഗം മാറ്റങ്ങൾക്ക് തുടക്കം കുറിക്കും.
കേരള ബാങ്കിനെ സംസ്ഥാനത്തെ ഏറ്റവും വലിയ ബാങ്കാക്കി മാറ്റുകയാണ് ലക്ഷ്യം. ഇന്ത്യയിൽ ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുന്ന സഹകരണ മേഖല കേരളത്തിലേതാണ്. അതു തകർന്നാൽ സർവമേഖലയുടെയും തകർച്ചക്ക് വഴിയൊരുക്കും. പ്രത്യേകിച്ച്, കർഷകരുടെയും കാർഷിക മേഖലയുടെയും. സർക്കാറിെൻറ ബജറ്റ് വിഹിതമില്ലാതെ പ്രവർത്തിക്കുന്ന സമാന്തര സാമ്പത്തിക സ്ഥാപനമാണ് സഹകരണ ബാങ്കുകൾ. മേഖലയെ തകർക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന നീക്കങ്ങൾക്കും തടയിടണം. സർഫാസി ആക്ട് അടക്കം അശാസ്ത്രീയ നിയന്ത്രണങ്ങളും വ്യവസ്ഥകളും അംഗീകരിക്കാനാവില്ല. ചില വ്യവസ്ഥകളെ നിയമപരമായി തന്നെ നേരിടണം. പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ബാങ്ക് എന്ന് ഉപയോഗിക്കാൻ കഴിയില്ലെന്ന ആർ.ബി.ഐയുടെ നിർദേശംതന്നെ ഉദാഹരണം.
ജപ്തി നടപടി നേരിടുന്നവർക്ക് കിടപ്പാടം ഇല്ലാതാകുന്ന സ്ഥിതി ഉണ്ടാകാൻ പാടില്ല. സർഫാസി ആക്ടിനോടുള്ള വിയോജിപ്പ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. സഹകരണ ബാങ്കുകൾക്കെതിരെയുള്ള റിസർവ് ബാങ്ക് നടപടിയെയും കാണാതിരുന്നുകൂടാ.
കേരള ബാങ്കിെൻറ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനുള്ള ചില നിർദേശങ്ങൾ മുന്നിലുണ്ട്. അതിൽ ആദ്യം വേണ്ടത് കൂടുതൽ നിക്ഷേപം സ്വീകരിക്കുകയെന്നതാണ്. പ്രേത്യകിച്ച്, എൻ.ആർ.ഐ നിക്ഷേപങ്ങൾ. മുമ്പ് ജില്ല സഹകരണ ബാങ്കുകളുടെ അപ്പക്സ് ബോഡി ആയാണ് സംസ്ഥാന സഹകരണ ബാങ്ക് പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ ജില്ല ബാങ്കുകളെല്ലാം സംസ്ഥാന സഹകരണ ബാങ്കിെൻറ ഭാഗമായി മാറി. പ്രാഥമിക ബാങ്കുകളെല്ലാം കേരള ബാങ്കിൽ അഫിലിയേറ്റ് െചയ്യുകയാണ്. സംസ്ഥാന സഹകരണ ബാങ്കിെൻറ പ്രവർത്തനം രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐ അടക്കമുള്ളവയെക്കാൾ ഏറെ മുന്നിലാണ്. സംസ്ഥാന സഹകരണ ബാങ്കിെൻറ ക്രെഡിറ്റ് റേഷ്യോ പരിശോധിച്ചാൽ ഇത് ബോധ്യമാകും. നിക്ഷേപം കേരളത്തിൽ തന്നെ വിനിയോഗിക്കുന്നതിലും കേരള ബാങ്കാണ് മുന്നിൽ. കിട്ടാക്കടം ഇല്ല എന്നതും കേരള ബാങ്കിനെ വ്യത്യസ്തമാക്കുന്നു.
സഹകരണ ബാങ്കുകളിൽ നവീകരണം അനിവാര്യമാണ്. ഓൺലൈൻ ബാങ്കിങ് സംവിധാനമാണ് ഇതിൽ പ്രധാനം. പല ബാങ്കുകളിലും ഇന്നും അടിസ്ഥാന സൗകര്യങ്ങൾ പോലും പരിമിതമാണ്. ഓഫിസ് സംവിധാനത്തിൽതന്നെ മാറ്റംവേണം. ഇടപാടുമായി ബന്ധപ്പെട്ട് നിരവധി രേഖകൾ കൈകാര്യം ചെയ്യുന്ന സ്ഥിതിയും മാറണം. കേരള ബാങ്ക് തന്നെ മുൻകൈയെടുത്ത് നിലവിലെ അശാസ്ത്രീയ സംവിധാനങ്ങൾ മാറ്റും. എല്ലാ സഹകരണ ബാങ്കുകൾക്കുമായി ഏകീകൃത സോഫ്റ്റ്വെയർ വേണം. ഇതിനുള്ള നടപടികളും ആരംഭിക്കും. ആദ്യം കേരള ബാങ്കിൽ ഈ സംവിധാനങ്ങളെല്ലാം നടപ്പാക്കും. കേരള ബാങ്കിെൻറ പ്രവർത്തനം പൂർണമായും ഓൺലൈനാക്കും. ഭാവിയിൽ കൂടുതൽ മേഖലകളിലേക്ക് സഹകരണ ബാങ്കുകൾക്ക് കടന്നുചെല്ലാനാവണം. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഇവയെ മാറ്റിയെടുക്കണം. നിക്ഷേപം കൂടുതൽ മേഖലകളിലേക്ക് മാറ്റാനുള്ള നടപടികളും വേണം. കാർഷിക മേഖലയുടെ വികസനം സഹകരണ ബാങ്കുകളിലൂടെയാണ് കേരളത്തിൽ നടക്കുന്നത്. അതിനാൽ, കാർഷിക മേഖലക്ക് ഊന്നൽ നൽകുന്ന ചില പദ്ധതികളും പരിഗണനയിലുണ്ട്. കാർഷിക വായ്പനയങ്ങളിലും മാറ്റം വേണ്ടിവരും. വായ്പ പദ്ധതികൾ ലഘൂകരിക്കും. നിക്ഷേപ സമാഹരണ പദ്ധതി തുടരും. ഇതിൽ എന്തൊക്കെ മാറ്റങ്ങൾ വേണമെന്നതും പരിശോധിക്കുകയാണ്.
സമാന്തര സാമ്പത്തിക സ്ഥാപനമായതിനാൽ സർക്കാറിന് പ്രതിസന്ധി ഉണ്ടാകുേമ്പാഴും ഇടപെടുന്നത് സഹകരണ ബാങ്കുകളാണ്. അതിനാൽ, ഇവയുടെ സമഗ്രവികസനത്തിന് സർക്കാറിെൻറ എല്ലാ സഹായങ്ങളും ലഭിക്കുമെന്നും ഉറപ്പാണ്.
രജിസ്ട്രേഷൻ വകുപ്പിലും ചിലമാറ്റങ്ങൾ ലക്ഷ്യമിടുന്നു. ഓൺലൈൻ ഗഹാൻ സമ്പ്രദായം കൂടുതൽ കാര്യക്ഷമമാക്കണം. രജിസ്ട്രേഷൻ വകുപ്പിനെ അഴിമതിമുക്തമാക്കുകയാണ് ലക്ഷ്യം. വകുപ്പിൽ ഡിജിറ്റലൈസേഷൻ നടപ്പാക്കും മുമ്പ് ആധാരമെഴുത്തുകാരുമായി ചർച്ച വേണം. സംസ്ഥാനത്ത് പതിനായിരത്തോളം ആധാരമെഴുത്തുകാരുണ്ട്. അവരുടെ പ്രവർത്തനത്തെ ബാധിക്കാത്തവിധം അവരെ സംരക്ഷിച്ച് ഇക്കാര്യത്തിൽ തീരുമാനം എടുക്കും.
തയാറാക്കിയത്: സി.എ.എം. കരീം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.