കണ്ണൂർ: മുൻ തെരഞ്ഞെടുപ്പുകളിൽ അക്രമസംഭവങ്ങൾ പതിവായിരുന്ന കണ്ണൂരിൽനിന്ന് ക്രമസമാധാനപാലനത്തിനൊരു മാതൃക. ജില്ലയിലെ മുഴുവൻ ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനം നടപ്പാക്കുകവഴി അക്രമസംഭവങ്ങൾ കുറക്കാനായി. നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് സുതാര്യവും സുഗമവുമാക്കുന്നതിെൻറ ഭാഗമായാണ് മുഴുവന്‍ ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയത്.
3137 പോളിങ് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടപടികള്‍ തത്സമയം നിരീക്ഷിക്കാന്‍ കഴിയുന്ന സംവിധാനം ഒരുക്കിയത്. വോട്ടെടുപ്പ് തത്സമയം നിരീക്ഷിക്കുന്നതിനായി കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ വിശാലമായ കണ്ട്രോള് റൂമും ഒരുക്കിയിരുന്നു. അതിവേഗ ഇൻറര്‍നെറ്റാണ് വെബ്കാസ്റ്റിങ്ങിനായി ഉപയോഗിച്ചത്. പോളിങ് ബൂത്തുകളില്‍ നടക്കുന്ന കാര്യങ്ങളുടെ വ്യക്തതയോടെയുള്ള ദൃശ്യങ്ങളാണ് കണ്ട്രോള് റൂമില്‍ ലഭിച്ചത്. കൺട്രോൾറൂം മോണിറ്ററില്‍ 24 ബൂത്തുകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ ഒരേസമയം നിരീക്ഷിക്കാൻ സൗകര്യമൊരുക്കിയിരുന്നു.
ബൂത്തുകളില്‍ ക്രമവിരുദ്ധമായത് ശ്രദ്ധയില്‍പെട്ടാല്‍ കലക്ടറെ അറിയിക്കാനും നടപടികൾ സ്വീകരിക്കാനും കഴിയുംവിധമാണ് വെബ് കാസ്റ്റിങ് ഏർപ്പാടാക്കിയത്. നിയമസഭ തെരഞ്ഞെടുപ്പിെൻറ ഭാഗമായി മുഴുവന്‍ ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയ രാജ്യത്തെ ഏക ജില്ലയാണ് കണ്ണൂര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.