ഇന്ധന വിലവർധനവ്​ കേന്ദ്ര സർക്കാറി​െൻറ പൊറുക്കാനാവാത്ത ജനദ്രോഹം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: ആഗോള വിപണിയിൽ ക്രൂഡോയിൽ വില 20 വർഷത്തിനുള്ളിലെ ഏറ്റവും താണ നിലയിലേക്ക് കൂപ്പ് കുത്തിയ സന്ദർഭത് തിൽ രാജ്യത്ത് പെട്രോളി​​െൻറയും ഡീസലി​​െൻറയും എക്‌സൈസ് തീരുവ ലിറ്ററിന് മൂന്ന്​ രൂപ വീതം വർധിപ്പിച്ചത് പൊറുക ്കാനാവാത്ത ജനദ്രോഹ നടപടിയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ്​ ഹമീദ് വാണിയമ്പലം.

കൊറേണയും കേന്ദ്രസർക്കാർ തന്നെ വരുത്തിവെച്ച സാമ്പത്തിക പ്രതിസന്ധിയും മൂലം നട്ടംതിരിയുന്ന ജനങ്ങളുടെ മേലുള്ള ഇരുട്ടടിയാണ് ഈ നടപടി. രാജ്യത്ത് പെട്രോൾ-ഡീസൽ വില നിശ്ചയിക്കാനുള്ള അവകാശം എണ്ണ കമ്പനികൾക്ക് പതിച്ചുനൽകിയതിനാൽ നിലവിൽ ലോക വിപണിയിലെ വിലയിടിവ്​ മൂലമുള്ള വിലക്കുറവ് രാജ്യത്തുണ്ടായിട്ടില്ല. വിലക്കയറ്റം അതിരൂക്ഷമായി തുടരുമ്പോൾ അതിനെ ആളിക്കത്തിക്കാനുള്ള ഇന്ധനമാണ് കേന്ദ്ര സർക്കാർ നടപടി.

ഇത്രയും ജനവിരുദ്ധമായ സമീപനം സ്വീകരിക്കുക വഴി തങ്ങൾ ഫാഷിസ്റ്റ് ഏകാധിപത്യ കോർപ്പറേറ്റ് അനുകൂല സർക്കാറാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ്. ഇതിനെതിരെ രാജ്യത്തെങ്ങും പ്രതിഷേധങ്ങൾ ഉയരണമെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.

Tags:    
News Summary - welfare party against fuel price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.