കൊച്ചി: ക്ഷേമ പെൻഷൻ വീടുകളിൽ എത്തിക്കുന്ന പദ്ധതിക്ക് നൽകാനുള്ള കമീഷൻ കുടിശ്ശിക ഇടക്കാല നടപടിയായി 30 രൂപ നിരക്കിൽ ഉടൻ നൽകണമെന്ന് ഹൈകോടതി. 50 രൂപ വെട്ടിക്കുറച്ച് 30 ആക്കിയത് ചോദ്യം ചെയ്ത് കോഓപറേറ്റിവ് ബാങ്ക് ഡെപ്പോസിറ്റ് കലക്ടേഴ്സ് അസോസിയേഷൻ (കേരള) നൽകിയ ഹരജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ ഉത്തരവ്.
പെൻഷൻ വീട്ടിലെത്തിച്ച് നൽകാൻ 2017 ആഗസ്റ്റ് 17ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 50 രൂപയായിരുന്നു കമീഷൻ. എന്നാൽ, കഴിഞ്ഞ ജനുവരിയിൽ 30 രൂപയായി കുറച്ച് ഉത്തരവിട്ടു. ഇത് കോടതിയിൽ ചോദ്യം ചെയ്തതോടെ 2021 നവംബർ മുതലുള്ള കമീഷൻ വിതരണം ചെയ്തിട്ടില്ല.
ഇക്കാര്യവും ഹരജിക്കാർ ചോദ്യം ചെയ്തു. ഇടക്കാല നടപടിയായി 30 രൂപ വീതം കുടിശ്ശികയുള്ള കമീഷൻ നൽകാൻ തയാറാണെന്ന് സർക്കാർ അറിയിച്ചു. തുടർന്നാണ് ഇത് നൽകാൻ കോടതി നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.