തിരുവനന്തപുരം: വാട്സ് ആപ്പ് ഹർത്താലിൽ 385 ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുെണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് 1595 അറസ്റ്റ് നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ചുപേർക്കെതിരെ ഗൂഢാലോചന കേസ് ചുമത്തിയിട്ടുണ്ട്. ഇവർ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്ന് തെളിഞ്ഞു. ഇവരിൽ മൂന്ന് പേർക്ക് സംഘ് പരിവാർ ബന്ധമുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിധ്വംസക ശക്തികൾ െഎ.ടി രംഗത്ത് സജീവമാണ്. വാട്സ് ആപ്പ് ഹർത്തൽ പുതിയ മുന്നറിയിപ്പാണ്. എന്നാൽ സമൂഹ മാധ്യമങ്ങൾ വഴിയുള്ള വിദ്വേഷപ്രചാരണങ്ങൾ തടയാൻ നിയമ നടപടിക്ക് പരിമിതിയുണ്ട്. കേന്ദ്ര സർക്കാരാണ് ഇതിന് മുൻ കൈയെടുക്കേണ്ടത്. വാട്സ് ആപ്പ് ഹർത്താൽ ആസൂത്രണം ചെയ്തവരെ പൊലീസ് പിടികൂടിയതുകൊണ്ടാണ് കൂടുതൽ അപകടകരമായ തോതിലേക്ക് മാറാതിരുന്നത്. സൈബർ കേസുകൾ നേരിടാൻ സംസ്ഥാനത്ത് വിപുലമായ സന്നാഹം ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ആർ.എസ്.എസ് സ്വാധീന മേഖലകളിൽ ക്ഷേത്രങ്ങളിൽ സായുധ പരിശീലനം നടക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ വിശ്വാസികളാണ് ഇടപെടേണ്ടത്. ആയുധ പരിശീലനത്തിനായി പ്രത്യേക സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്. ആർ.എസ്.എസിനു കീഴിലെ വിദ്യാലയങ്ങളിൽ കായികപരിശീലനക്യാമ്പ് നടന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വിഷയത്തിൽ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.