കേരളവർമയിൽ തിരുത്തുണ്ടാവുമോ?

തൃ​ശൂ​ർ: ശ്രീ ​കേ​ര​ള​വ​ർ​മ കോ​ള​ജ് യൂ​നി​യ​ൻ ചെ​യ​ര്‍മാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ലെ റീ ​കൗ​ണ്ടി​ങ് ശ​നി​യാ​ഴ്ച ന​ട​ക്കും. കെ.​എ​സ്.​യു ചെ​യ​ര്‍മാ​ന്‍ സ്ഥാ​നാ​ര്‍ഥി എ​സ്. ശ്രീ​ക്കു​ട്ട​ന്‍ ന​ല്‍കി​യ ഹ​ര​ജി​യി​ല്‍ ഹൈ​കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് വീ​ണ്ടും വോ​ട്ടെ​ണ്ണു​ന്ന​ത്. രാ​വി​ലെ ഒ​മ്പ​തി​ന് പ്രി​ൻ​സി​പ്പ​ലി​ന്റെ ചേം​ബ​റി​ലാ​ണ് വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ക.

എ​ന്നാ​ൽ എ​സ്.​എ​ഫ്.​ഐ​യു​ടെ സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യം റ​ദ്ദാ​ക്കു​ക​യും അ​സാ​ധു​വോ​ട്ടു​ക​ള​ട​ക്കം കൂ​ട്ടി​ച്ചേ​ർ​ത്ത് എ​ണ്ണി​യ​തി​ൽ അ​പാ​ക​ത​യു​ള്ള​തി​നാ​ൽ വീ​ണ്ടും വോ​ട്ടെ​ണ്ണാ​നു​മാ​യി​രു​ന്നു കോ​ട​തി നി​ർ​ദേ​ശം. ആ​ദ്യ വോ​ട്ടെ​ണ്ണ​ലി​ൽ ഇ​ട​ക്കി​ടെ വൈ​ദ്യു​തി ത​ക​രാ​റി​ലാ​യ​ത് അ​ട്ടി​മ​റി​യു​ടെ ഭാ​ഗ​മാ​ണെ​ന്നാ​യി​രു​ന്നു കെ.​എ​സ്.​യു ആ​രോ​പ​ണം.

പ്രി​ൻ​സി​പ്പ​ലി​ന്റെ ചേം​ബ​റി​ൽ ഇ​ൻ​വെ​ർ​ട്ട​ർ സൗ​ക​ര്യ​മ​ട​ക്ക​മു​ണ്ട്. വൈ​ദ്യു​തി ത​ക​രാ​ർ ഇ​വി​ടെ ബാ​ധി​ക്കി​ല്ല. വോ​ട്ടെ​ണ്ണ​ൽ പൂ​ർ​ണ​മാ​യും വി​ഡി​യോ​യി​ൽ പ​ക​ർ​ത്താ​നും സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.

ട്ര​ഷ​റി ലോ​ക്ക​റി​ലാ​യി​രു​ന്ന ബാ​ല​റ്റു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം കോ​ള​ജ് സ്ട്രോ​ങ്ങ്‌ റൂ​മി​ലെ ലോ​ക്ക​റി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ഇ​ത് തു​റ​ന്ന് ചേം​ബ​റി​ലെ​ത്തി​ക്കും. മു​ഴു​വ​ൻ സ്ഥാ​നാ​ർ​ഥി​ക​ളു​ടേ​യും പേ​ര് ഒ​റ്റ ബാ​ല​റ്റി​ലാ​യ​തി​നാ​ലാ​ണ് അ​സാ​ധു വോ​ട്ടു​ക​ൾ മു​മ്പ് പ്ര​ത്യേ​കം സൂ​ക്ഷി​ച്ചി​രു​ന്നി​ല്ല. ഇ​താ​ണ് വീ​ഴ്ച​യാ​യി കോ​ട​തി വി​മ​ർ​ശി​ച്ച​ത്.

അ​തി​നാ​ൽ ആ​ദ്യം ചെ​യ​ർ​മാ​ൻ സ്ഥാ​നാ​ർ​ഥി​യു​ടെ പേ​ര് ബാ​ല​റ്റി​ൽ നി​ന്നും കീ​റി അ​സാ​ധു വോ​ട്ടു​ക​ൾ വേ​ർ​തി​രി​ക്കും. തു​ട​ർ​ന്നാ​ണ് സാ​ധു​വാ​യ​വ എ​ണ്ണു​ക. ന​വം​ബ​ർ ഒ​ന്നി​ന് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ്രീ​ക്കു​ട്ട​ന് 896 വോ​ട്ടും എ​സ്.​എ​ഫ്.​ഐ​യു​ടെ ചെ​യ​ര്‍മാ​ന്‍ സ്ഥാ​നാ​ര്‍ഥി അ​നി​രു​ദ്ധ​ന് 895 വോ​ട്ടു​മാ​ണ് ല​ഭി​ച്ച​ത്. 

Tags:    
News Summary - Will there be a correction in Kerala Varma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.