വള്ളംകളിക്കിടെ വയർലെസ് സെറ്റുകൾ വെള്ളത്തിൽ പോയി; സ്കൂബ ടീം മുങ്ങിയെടുത്തു

തിരുവല്ല: വള്ളംകളിക്കിടെ വെള്ളത്തിൽപോയ പൊലീസിന്‍റെ വയർലെസ് സെറ്റുകൾ സ്കൂബ ടീം മുങ്ങിയെടുത്തു. ഞായറാഴ്ച ഉച്ചക്ക് പമ്പയിലെ നീരേറ്റുപുറത്തുനിന്ന് വള്ളംകളിക്കിടെയാണ് പൊലീസിന്‍റെ രണ്ട് വയർലെസ് സെറ്റുകൾ വെള്ളത്തിൽപോയത്.

തിരുവല്ല അഗ്നിരക്ഷ നിലയത്തിൽ നിന്നുമെത്തിയ സ്കൂബ ടീമിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ 10 മുതൽ നടത്തിയ തിരച്ചിലിലാണ് വയർലെസ് സെറ്റുകൾ മുങ്ങിയെടുത്തത്.

വള്ളംകളിയുടെ സ്റ്റാർട്ടിങ് പോയന്‍റിൽനിന്ന് ബോട്ടിലേക്ക് കയറുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പൊലീസ് ഉദ്യോഗസ്ഥരുടെ ബെൽറ്റിൽ ഘടിപ്പിച്ച സെറ്റുകൾ വെള്ളത്തിൽ വീഴുകയായിരുന്നു. വയർലെസ് സെറ്റുകൾ പൊലീസിന്‍റെ സങ്കേതിക വിഭാഗത്തിന് കൈമാറുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    
News Summary - Wireless sets went into the water during boating; The scuba team dived

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.