തിരുവനന്തപുരം: വിവാഹത്തിനുേവണ്ടിയുള്ള മതംമാറ്റം വ്യക്തിത്വം അടിയറെവക്കലാണെന്ന് വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. പുതിയ തലമുറയിലെ യുവതികൾ ഇത് മനസ്സിലാക്കണം. സ്വന്തം ഇഷ്ടപ്രകാരം മതംമാറാം.
രു വ്യക്തിക്ക് ഇഷ്ടമുള്ള മതം വിശ്വസിക്കാം. ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും അവകാശമുണ്ട്. മതംമാറൽ ഒരു വ്യക്തിയുെട വ്യക്തിനിഷ്ഠ കാര്യമാണ്. അത് ഒാരോരുത്തരും പഠിച്ച് ചെയ്യണം. സ്ത്രീകളെ വിശ്വാസത്തിെൻറ ഇരകളാക്കി മാറ്റുന്ന സാഹചര്യമാണെന്നും തലസ്ഥാനത്ത് സെമിനാറിൽ സംസാരിക്കവെ അവർ പറഞ്ഞു.
ഹാദിയയെ കുരുക്കിട്ട് രണ്ട് വശത്തേക്കും വലിക്കുകയാണ്. അത് ആരാണ്, എന്താണെന്ന് താൻ പറയുന്നില്ല. ഇരുവശത്തേക്കും കുരുക്കിട്ട് വലിച്ചാൽ ഹാദിയ തന്നെ ഇല്ലാതാകും. എല്ലാവരുടെയും ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. അതിനുള്ള മാർഗമാണ് വനിത കമീഷൻ അന്വേഷിച്ചത്. ഹാദിയ വിഷയത്തിൽ കമീഷൻ നിലപാട് ൈഹകോടതി വിധിക്കെതിരല്ല. ഹൈകോടതി ഏൽപിച്ച സംരക്ഷണം യഥാവിധി നടക്കുന്നുണ്ടോ എന്നാണ് കമീഷൻ അന്വേഷിക്കുന്നത്.
വനിത കമീഷനും അധ്യക്ഷയും സംഘ്പരിവാറിെൻറ കൂെടയാണെന്ന് ഒരു പക്ഷവും മതതീവ്രവാദികളുെട കൂടെയാണ് മറ്റൊരു പക്ഷവും പറയുന്നു. കേരളം എത്തിനിൽക്കുന്ന അപകടകരമായ സാഹചര്യമാണിത്. കേരളീയ സമൂഹത്തിലെ മുഴുവൻ സ്ത്രീകളുടെ അന്തസ്സിനെയും അഭിമാനത്തെയും ഹനിക്കുന്ന വിഷയം എന്ന നിലക്കാണ് വനിത കമീഷൻ ഇടപെട്ടത്. അത് സ്ത്രീപക്ഷ ഇടപെടലാണ്.
തലാഖിെൻറ ഇരകളെ കുറിച്ച് സംസാരിക്കാത്തവരും ഹാദിയമാർക്കുവേണ്ടി വാദിക്കുന്നു. ഗുർമീത് സിങ്ങിനെ പോലെയുള്ളവർക്കുവേണ്ടി വാദിക്കുന്നവരും സമാനമായി ചെയ്യുന്നു. സാംസ്കാരിക കേരളം ജിമിക്കി കമ്മലിൽ കുടുങ്ങിക്കിടക്കുന്നു. കലാലയങ്ങളിലേക്ക് വനിത കമീഷൻ പോകും. എല്ലാ മേഖലകളിലും തുല്യതക്കുവേണ്ടിയുള്ള പോരാട്ടം ഉണ്ടാകുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.