പെരിന്തല്‍ മണ്ണ: സാന്ത്വന പ്രവര്‍ത്തനരംഗത്തും സത്രീപക്ഷ ഇടപെടലുകളിലും സജീവമായ പെരിന്തല്‍മണ്ണ മനഴി കോളിനിയിലെ പി. സീനത്തിനെ ജില്ല ആശുപത്രിയിലെ ഭൂമികയുടെ നേതൃത്വത്തില്‍ വനിത ദിനമായ ബുധനാഴ്ച ആദരിക്കും. ജീവകാരുണ്യ മേഖലയില്‍ സജീവമായ ഇവര്‍ പീസ് ചാരിറ്റബിള്‍ ട്രസ്റ്റിന്‍െറ ട്രസ്റ്റിയാണ്.
പെരിന്തല്‍മണ്ണ നഗരസഭ കഴിഞ്ഞ അഞ്ച് വര്‍ഷമായി നടത്തുന്ന അരക്ക് താഴെ തളര്‍ന്നവര്‍ക്കുള്ള സാന്ത്വനം ക്യാമ്പില്‍ വളന്‍റിയറായിരുന്ന ഇവര്‍ നല്‍കിയ മികവുറ്റ സേവനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ‘മാതൃകം’ ഓണ്‍ലൈന്‍ കൂട്ടായ്മയുടെ ട്രഷററായ സീനത്ത് സാമൂഹിക മാധ്യമ രംഗത്തും ഏറെ അറിയപ്പെടുന്നുണ്ട്. മികച്ച സാമൂഹിക സേവന പ്രവര്‍ത്തനത്തിന് മുമ്പ് യു.എ. ബീരാന്‍ സ്മാരക അവാര്‍ഡ്, ഈസ്റ്റേണ്‍ ഭൂമിക അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
പെരിന്തല്‍മണ്ണ നഗരസഭ ആസ്ഥാനത്ത് ജീവനം ശുചിത്വ പദ്ധതി അസിസ്റ്റന്‍റായി പ്രവര്‍ത്തിക്കുന്ന സീനത്ത് പെരുമ്പളളി ഷാനവാസിന്‍റ ഭാര്യയാണ്. സിതാര, സോന എന്നിവര്‍ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.