കോഴിക്കോട്: അപൂർവ ശസ്ത്രക്രിയയിലൂടെ നെട്ടല്ലിെൻറ വളവ് നിവർത്തി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്ന വയനാട് സ്വദേശിയായ പത്തുവയസ്സുകാരൻ ജോയ്സ് ഏറെ സന്തോഷത്തിലാണ് വ്യാഴാഴ്ച കോഴിേക്കാട് മേയ്ത്ര ആശുപത്രിയിലെത്തിയത്. ലോക നെട്ടല്ലു ദിനാചരണത്തിൽ ജോയ്സിന് ആശുപത്രി വിരുന്നൊരുക്കുകയായിരുന്നു.
130 ഡിഗ്രിക്ക് മുകളിൽ നട്ടെല്ലിനു വളവുണ്ടായിരുന്ന ജോയ്സിനു ന്യൂറോ ഫൈബ്രോമാറ്റിക്സ് സ്കോളിയോസിസ് എന്ന അപൂർവ അസുഖമായിരുന്നു. ഇത് നെഞ്ച്, നട്ടെല്ല്, ശ്വാസകോശം എന്നിവയെ ബാധിച്ചിരുന്നതിനാൽ ചെറുപ്പം മുതൽ തന്നെ കൂനിയ നട്ടെല്ല്, മുറുകിയ ശ്വാസകോശം എന്നിവയാൽ ശ്വസനപ്രശ്നം, വളർച്ചമുരടിപ്പ് എന്നിവ കുട്ടിയെ വലച്ചിരുന്നു. ദീർഘനേരം നടക്കാനോ നിൽക്കാനോ കഴിഞ്ഞിരുന്നില്ല.
നട്ടെല്ലിെൻറ വളവ് ഭാഗികമായി നിവർത്താനും നെഞ്ചിെൻറ പ്രവർത്തനശേഷി മെച്ചപ്പെടുത്തുന്നതിനുമുള്ള ഹാലോഗ്രാവിറ്റിട്രാക്ഷൻ എന്ന ചികിത്സയാണ് മേയ്ത്രയിൽ ആദ്യഘട്ടത്തിൽ നൽകിയതെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതിെൻറ ഫലമായി നട്ടെല്ലിെൻറ വളവ് 100 ഡിഗ്രിയായി. ശ്വാസകോശത്തിെൻറ പ്രവർത്തനം മെച്ചപ്പെട്ടു.
ചികിത്സയുടെ രണ്ടാംഘട്ടത്തിലായിരുന്നു ശസ്ത്രക്രിയ. ഒമ്പത് മണിക്കൂർ സമയമെടുത്ത് സങ്കീർണ ശസ്ത്രക്രിയ 2019 ഒക്ടോബറിൽ ഡോ. വിനോദിെൻറ നേതൃത്വത്തിലുള്ള സ്പൈൻ സർജറി ടീമായിരുന്നു നിർവഹിച്ചത്.
ശസ്ത്രക്രിയക്കിടയിൽ കാൽ തളർന്നുപോവാൻ സാധ്യതയുള്ളതിനാൽ ഓരോ ഘട്ടവും വളരെ ശ്രദ്ധയോടെയായിരുന്നു നിർവഹിച്ചത്. ഇതോടെ ജോയ്സിെൻറ നട്ടെല്ലിെൻറ വളവ് 30 ഡിഗ്രി വരെ കുറക്കുവാൻ സാധിച്ചു. ശ്വാസതടസ്സം നീങ്ങുകയും ചെയ്തു. വയനാട് നിരവിൽപ്പുഴ ബിനുവിെൻറയും ജാൻസിയുടെയും മകനാണ് ജോയ്സ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.