സംഗീതാസ്വാദകരെ തെൻറ ശബ്ദത്താൽ കീഴടക്കുകയാണ് അമീന ഫാത്വിമ എന്ന നാലര വയസ്സുകാരി. റിയാദ് മിഡിൽ ഈസ്റ്റ് ഇൻറർനാഷനൽ സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിനിയാണ്. പത്തനംതിട്ട സ്വദേശികളായ ഷിജു റഷീദിെൻറയും നിഷയുടെയും രണ്ടു മക്കളിൽ മൂത്തവളാണ് അമീന ഫാത്വിമ.
കുട്ടിക്കാലം മുതൽ സംഗീതത്തോട് താൽപര്യം കാട്ടിയിരുന്നതായും ഗായകനായ പിതാവിനോടൊപ്പം മൂളിപ്പാട്ട് പാടി നടക്കാറുണ്ടായിരുന്നെന്നും മാതാവ് നിഷ പറയുന്നു. റിയാദിൽ ഇതിനകം പല പരിപാടികളിലും പാട്ടുപാടി ആസ്വാദകരുടെ മനംകവർന്നു.
പ്രവാസി സാംസ്കാരിക വേദിയുടെ ഓണാഘോഷ പരിപാടിയിലായിരുന്നു അരങ്ങേറ്റം. റിയാദ് ടാക്കീസ്, ഉണർവ് തുടങ്ങിയ സംഘടനകളുടെ കലാസന്ധ്യകളിലും പാടി. ഇപ്പോൾ സംഗീത പരിപാടികളിലെ സ്ഥിരം താരമാണ്. 'മിനുങ്ങും മിന്നാമിനുങ്ങേ'എന്ന ഗാനം മനോഹരമായി പാടി ൈകയടി നേടുന്നു ഈ കുഞ്ഞുഗായിക.
സംസാരിക്കാൻ ചില വാക്കുകൾ ഇനിയും പഠിച്ചെടുക്കാനുണ്ടെങ്കിലും ഇൗണം തെറ്റാതെ പാടുന്നുണ്ട്. റിയാദിലെ മുറാദ് ട്രേഡിങ് കമ്പനി സെയിൽസ് വിഭാഗത്തിൽ ഉദ്യോഗസ്ഥനാണ് ഷിജു റഷീദ്. സുലൈമാൻ അൽഹബീബ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ് മാതാവ് നിഷ. അനുജത്തി അഫാന ഫാത്വിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.