ഒാ​ഫി​സ് ലൈഫ് ആനന്ദകരമാക്കാൻ...

അ​ൽ​പം ശ്ര​മി​ച്ചാ​ല്‍, ഒാ​ഫി​സി​നെ വീ​ടു​ പോ​ലെ ​ത​ന്നെ സ​ന്തോ​ഷ​മു​ള്ള ഇ​ട​മാ​ക്കി മാ​റ്റാം. ഇ​താ, ഈ ​വ​ഴി​ക​ള്‍ ശ്ര​ദ്ധി​ക്കൂ...

  • ആ​രെ​യും വി​ല​കു​റ​ച്ചു കാ​ണാ​തി​രി​ക്കു​ക. ഒ​ട്ടും പോ​രെ​ന്ന് നി​ങ്ങ​ള്‍ ക​രു​തു​ന്ന ഒ​രു സ​ഹ​പ്ര​വ​ര്‍ത്ത​ക​യും ശ​രി​യാ​യ അ​വ​സ​രം കി​ട്ടി​യാ​ല്‍ മി​ക​വു കാ​ട്ടി​യേ​ക്കാം.
  • എ​ല്ലാ വീ​ഴ്ച​ക​ള്‍ക്കും ഉ​ത്ത​ര​വാ​ദി​ക​ള്‍ വ്യ​ക്തി​ക​ള്‍ ആ​വ​ണ​മെ​ന്നി​ല്ല. ഒാ​ഫി​സ് സം​വി​ധാ​നം പ്ര​ഫ​ഷ​ന​ല്‍ അ​ല്ലെ​ങ്കി​ല്‍ വീ​ഴ്ച​ക​ള്‍ ഉ​ണ്ടാ​യി​ക്കൊ​ണ്ടേ​യി​രി​ക്കും. അ​തി​െ​ൻ​റ പേ​രി​ല്‍ വ്യ​ക്തി​ക​ളെ അ​മി​ത​മാ​യി കു​റ്റ​പ്പെ​ടു​ത്താ​തി​രി​ക്കു​ക.
  • സ​ഹ​പ്ര​വ​ര്‍ത്ത​ക​രെ തി​രു​ത്തേ​ണ്ടി വ​രു​മ്പോ​ള്‍ അ​ത് അ​വ​രോ​ട് ര​ഹ​സ്യ​മാ​യി, ശാ​ന്ത​മാ​യി പ​റ​യു​ക. അ​ഭി​ന​ന്ദി​ക്കേ​ണ്ടി വ​രു​മ്പോ​ള്‍ അ​ത് പ​ര​സ്യ​മാ​യി ചെ​യ്യു​ക.
  • സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ വി​ജ​യ​ങ്ങ​ള്‍ നി​ങ്ങ​ളു​ടേ​തു​ പോ​ലെ ആ​ഘോ​ഷി​ക്കു​ക. ഒാ​ഫി​സി​ല്‍ ചെ​റി​യ ആ​ഘോ​ഷ​ങ്ങ​ളു​ടെ സം​ഘാ​ട​ക​യാ​വു​ക. അ​ത് നി​ങ്ങ​ള്‍ക്ക് വ​ലി​യ സ​ന്തോ​ഷം ത​രും.
  • ല​ഞ്ച് െെട​മും വി​ശ്ര​മ​വേ​ള​ക​ളു​മൊ​ക്കെ സ​ജീ​വ​മാ​ക്കു​ക. പു​തു​താ​യി എ​ത്തു​ന്ന​വ​രെ മ​ടി​ച്ചു​നി​ല്‍ക്കാ​തെ അ​ങ്ങോ​ട്ടു​പോ​യി പ​രി​ച​യ​പ്പെ​ടൂ.
  • ഒാ​ഫി​സി​ലെ അ​ന്ത​രീ​ക്ഷ​ത്തെ​യും സ​ഹ​പ്ര​വ​ര്‍ത്ത​ക​രെ​യും കു​റി​ച്ച് കു​ടും​ബ​ത്തി​നും ജീ​വി​ത​പ​ങ്കാ​ളി​ക്കും ധാ​ര​ണ വേ​ണം. പ​ല പ്ര​ശ്ന​ങ്ങ​ളും ഒ​ഴി​വാ​ക്കാ​ന്‍ ഇ​ത് സ​ഹാ​യി​ക്കും.
  • കു​ടും​ബ​ങ്ങ​ള്‍ക്കാ​യു​ള്ള ഒാ​ഫി​സ് സം​ഗ​മ​ങ്ങ​ളി​ല്‍ കു​ടും​ബ​മാ​യി​ത്ത​ന്നെ സം​ബ​ന്ധി​ക്കു​ക.
  • ഒ​രു വി​ഷ​യ​ത്തി​ലും ര​ണ്ട് അ​ഭി​പ്രാ​യം സ്വീ​ക​രി​ക്കാ​തി​രി​ക്കു​ക. നി​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം അ​ത​ത് വേ​ദി​ക​ളി​ല്‍ ശാ​ന്ത​മാ​യി പ​റ​യു​ക.
  • സ​മ്മ​ർ​ദ​ങ്ങ​ൾ കൊ​ണ്ട് ഒ​രു കാ​ര്യ​വു​മി​ല്ല. ഒ​രാ​ളെ ടെ​ന്‍ഷ​നി​ലാ​ക്കു​മ്പോ​ള്‍ അ​യാ​ളു​ടെ പ്ര​വ​ര്‍ത്ത​ന​ശേ​ഷി കു​റ​യു​ക​യേ​യു​ള്ളൂ. ജോ​ലി ആ​സ്വ​ദി​ക്കാ​ന്‍ ശ്ര​മി​ക്കു​ക.
  • സോ​ഷ്യ​ല്‍മീ​ഡി​യ​യി​ല്‍ ന​മ്മ​ള്‍ ഉ​ണ്ടാ​ക്കു​ന്ന പ്ര​തി​ച്ഛാ​യ പ്ര​ധാ​ന​മാ​ണ്. ഇ​ന്ന് ഏ​തൊ​രു ക​മ്പ​നി​യും ഉ​ദ്യോ​ഗാ​ര്‍ഥി​ക​ളു​ടെ സോ​ഷ്യ​ല്‍മീ​ഡി​യ പ്രൊ​ഫ​ലു​ക​ള്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​റു​ണ്ട്. മോ​ശം ഇ​മേ​ജ് സൃ​ഷ്​​ടി​ക്കു​ന്ന​തൊ​ന്നും ഫേ​സ്ബു​ക്കി​ലൂ​ടെ പ​ര​സ്യ​മാ​ക്കാ​തി​രി​ക്കു​ക.
  • നി​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലെ സ്വ​കാ​ര്യ​മാ​യ നേ​ട്ട​ങ്ങ​ളു​ടെ സ​ന്തോ​ഷ​വും സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​മാ​യി പ​ങ്കു​വെ​ക്കു​ക. ക​ഴി​യു​മെ​ങ്കി​ല്‍ നി​ങ്ങ​ളു​ടെ ഒാ​ഫി​സ് ടീ​മി​നെ വ​ല്ല​പ്പോ​ഴും വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ക്കു​ക.
  • വേ​ണ്ട​പ്പോ​ള്‍ മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കു​ക. അ​വ​ശ്യ ​സ​മ​യ​ത്തു മാ​ത്രം മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യം തേ​ടു​ക.
  • മു​തി​ര്‍ന്ന​വ​രു​ടെ അ​നു​ഭ​വ​ പ​രി​ച​യ​ത്തെ മാ​നി​ക്കു​ക.
  • ഒ​രാ​ളു​ടെ മാ​ത്ര​മാ​യ നേ​ട്ട​പ്ര​ക​ട​ന​ങ്ങ​ള്‍ ഏ​ത് ഒാ​ഫി​സി​ലും അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കും. വ​ണ്‍മാ​ന്‍ ഷോ​ക​ള്‍ ഒ​ഴി​വാ​ക്കു​ക.
  • പ്ര​മോ​ഷ​ന്‍, അ​വാ​ര്‍ഡ് തു​ട​ങ്ങി ഏ​തു തൊ​ഴി​ൽ നേ​ട്ട​ത്തി​ലും സ​ന്തോ​ഷ​ത്തി​ല്‍ മി​ത​ത്വം പാ​ലി​ക്കു​ക. അ​തി​ന് സ​ഹാ​യി​ച്ച​വ​ര്‍ക്ക് പ​ര​സ്യ​മാ​യി ന​ന്ദി പ​റ​യു​ക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.