സെയ്​ഷ ഷിൻഡെ ജനിതക മാറ്റ ശസ്​ത്രക്രിയക്ക്​ മുമ്പും പിമ്പും...

'പഴഞ്ചൻ ബൂട്ടും കുറ്റിമീശയുമായി പുരുഷവേഷമണിഞ്ഞ സ്​ത്രീയായിരുന്നു ഞാൻ'

ഡാല സെൻറ്​ ജോസഫ്​ ഹൈസ്​കൂളിലെ ആൺകുട്ടികൾ സ്വപ്​നിൽ ഷിൻഡെയെ പരിഹാസം പൊതിഞ്ഞ്​ 'അയേ, ബെയ്​ല' എന്ന്​ നീട്ടിവിളിച്ചപ്പോൾ ഉറപ്പുകൂടിയ ഒരു ച്യുയിംഗം നെഞ്ചിൽ തറച്ച പ്രതീതിയിരുന്നു. ​​ ''നാണം കുണുങ്ങലും ഒപ്പം പെൺകുട്ടികളുടെ സ്വഭാവവും കണ്ടായിരുന്നു പിന്നാലെ കൂടൽ​. ജീവിതത്തിലെ ഏറ്റവും മോശം കാലമായിരുന്നു അത്​''- സമൂഹ മാധ്യമത്തിൽ അടുത്തിടെ സ്വയം പരിചയപ്പെടുത്തി രംഗത്തെത്തിയ ശേഷം ആദ്യമായി നൽകിയ അഭിമുഖത്തിലെ അവരുടെ വാക്കുകൾ ഇങ്ങനെ. സ്​കൂൾ പരിസരത്തെ ദേവാലയം ആയിരുന്നു അന്ന്​ അഭയം. എല്ലാവരും പോയെന്ന്​ ഉറപ്പാകുംവരെ ഓരംപറ്റി ആരും കാണാതെ നിൽക്കും.

പ്രായം 20കളിൽ നിൽക്കെ 'ഗേ' ആയി രംഗത്തുവരു​േമ്പാൾ നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഫാഷൻ​ ടെക്​നോളജിയിൽ വിദ്യാർഥി കൂടിയായിരുന്നു. 'സ്​കൂൾ ജീവിതത്തിലേറെയും പൗരുഷ സ്വാഭാവം തെല്ലും തീണ്ടാത്ത കാലമായിരുന്നു. അതുകഴിഞ്ഞതോടെ​, പരിധിവിട്ട്​ പുരുഷ രീതി സ്വീകരിക്കാ​െമന്നായി മനസ്സ്​. 100 ശതമാനം ബോധപൂർവമായ മനംമാറ്റം. 'ഗേ' ആയ പുരുഷന്മാർ കാരിക്കേച്ചർ മാത്രമായി കണ്ട 90കളുടെ ആരംഭത്തെ കുറിച്ചാണ്​ പറയുന്നത്​''- അവൾ പറയുന്നു.

ഈ വർഷം ജനുവരി അഞ്ചിന്​ ഷി​ൻഡെ സ്വയം പരിചയപ്പെടുത്തി- താൻ 39 കാരിയായ സെയ്​ഷ എന്ന ട്രാൻസ്​ ജെൻഡർ സ്​ത്രീയാണെന്ന്​. പുരുഷനായാണ്​ ജനനമെങ്കിലും ഓർമ വെച്ച കാലം മുതൽ താൻ സ്​ത്രീയായിരുന്നുവെന്ന്​ അവർ പറയുന്നു. പാവകളുമായി കളിക്കണം. മുടി മുറിക്കൽ ഇഷ്​ടമേയല്ല. പ്രായം 20കളിലെത്തിയതോടെ പുരുഷന്മാരോട്​ ​ഇഷ്​ടം കൂടുതൽ പ്രകടമായതോടെ 'ഗേ' സ്വത്വം പരസ്യമാക്കി. പക്ഷേ, ഏഴു വർഷം മുമ്പ്​, ചികിത്സ തേടിയപ്പോൾ ​'ജെൻഡർ ഡിസ്​ഫോറിയ' അഥവാ, വ്യക്​തിയുടെ യഥാർഥ ലൈംഗികതയും അയാൾ പ്രകടമാക്കുന്ന ലൈംഗികതയും തമ്മിലെ പൊരുത്തക്കേട്​ രോഗം ബാധിച്ചെന്ന്​ ബോധ്യമായി. 2020​െൻറ അവസാന ആറു മാസങ്ങളിലായിരുന്നു താൻ പൂർണമായി 'ട്രാൻസ്​ സ്​ത്രീ' ആണെന്ന്​ ബോധ്യമായതെന്ന്​ അവൾ പറയുന്നു.


ശസ്​ത്രക്രിയക്ക്​​ മുമ്പ്​ സെയ്​ഷ ഷിൻഡെ

സമൂഹ മാധ്യമത്തിൽ എല്ലാം വെളിപ്പെടുത്തു​േമ്പാൾ, ഗേ എന്ന നിലക്ക്​ ജീവിതം അത്ര സങ്കീർണമൊന്നുമായിരുന്നില്ല ഷിൻഡെക്ക്​. ''മോശമല്ലാത്ത കുടുംബത്തിൽനിന്നാണ്​ ഞാൻ വരുന്നത്​. ഡിസൈനർ എന്ന നിലക്ക്​ സാമ്പത്തികമായി പിടിച്ചുനിൽക്കുകയും ചെയ്യുന്നു. എല്ലാം നിഷേധിച്ച്​ ഇനിയും ജീവിക്കാമായിരുന്നു. പക്ഷേ, അരുതാത്ത ചിലതുണ്ടെന്ന്​ ഞാൻ തിരിച്ചറിഞ്ഞു. യഥാർഥമായതിലേക്ക്​ ജീവിതം പറിച്ചുനടേണ്ടതുണ്ടെന്നും. എ​െൻറ സൗഹൃദക്കൂട്ടത്തിന്​ അറിയില്ലായിരുന്നു പിന്നാമ്പുറത്തിരുന്ന്​ മേക്കപ്പും ഹീലുള്ള ചെരിപ്പും പ്രത്യേക വേഷവും അണിയുന്ന കാര്യം. രണ്ടു ലൈംഗികതകൾക്ക്​ മധ്യേയായിരുന്നു എ​െൻറ ​ജീവിതം. പഴഞ്ചൻ ബൂട്ടും കുറ്റിമീശയുമായി പുരുഷവേഷമണിഞ്ഞ ഒരു സ്​ത്രീ.

അവസാനം, മാതാപിതാക്കളോടും സഹപ്രവർത്തകരോടും പറ​യാൻ സമയമെത്തി​യപ്പോൾ കാര്യങ്ങൾ പിന്നെയും കുഴമറിഞ്ഞു- അവർ എങ്ങനെ പ്രതികരിക്കുമെന്നതായിരുന്നില്ല പ്രശ്​നം, അവർക്കത്​ മനസ്സിലാകുമോ?''. മറാഠി ഭാഷയിൽ കൃത്യമായ വാക്കുകൾ തെരയുകയായിരുന്നു ഞാൻ. എ​െൻറ മ​നസ്സ്​ പറയുന്നതും ഭാവിയിൽ ആരായി മാറുന്നുവെന്നതും അവർക്ക്​ മനസ്സിലാകണം''.

ദാദറിലെ ഹിന്ദു കോളനിയിൽ ജനിച്ച ഷിൻഡെ 24ാം വയസ്സിൽ വഡാലയിലെ സ്വന്തം ഫ്ലാറ്റിലേക്ക്​ താമസം മാറ്റിയതാണ്​. സംരംഭകനായ പിതാവ്​ പട്ടണത്തിൽ ഹോട്ടൽ ശൃംഖല നടത്തിവരുന്നു. ദാദർ സ്​റ്റേഷനിലെ 'ഋഷി' അതിൽ ഒന്നാണ്​. കലാകാരി കൂടിയായ മാതാവ്​ ഗൃഹസ്​ഥയാണ്.

''പിതാവിന്​​ അങ്ങേയറ്റം സ്വതന്ത്ര മനസ്സാണ്​. അദ്ദേഹം എന്നും എപ്പോഴും എനിക്കൊപ്പമുണ്ട്​. കുഞ്ഞായപ്പോൾ കളിപ്പാവ വാങ്ങിനൽകിയും മുതിർന്നപ്പോൾ ഫാഷൻ ലോകത്തെ കരിയറിൽ സഹായിച്ചും, ജെൻഡർ മാറ്റം അറിയിച്ചപ്പോൾ അപ്പോഴും കൂടെ നിന്നു. ഡോക്​ടർമാരെ കാണാൻ പോകു​േമ്പാൾ അവരോട്​ പോലും എനിക്കുവേണ്ടി സംസാരിക്കാൻ ചിലതുണ്ടാകും''. പക്ഷേ, മാതാവ്​ അങ്ങനെയായിരുന്നില്ല. ഒരു ദിവസമെടുത്തു മാതാവിന്​ കാര്യങ്ങളിലെത്താൻ. ''ആദ്യമായി സ്​ത്രീ വേഷമണിഞ്ഞ എ​ന്നെ അമ്മക്ക്​ പിടികിട്ടിയില്ല. ഒരു പേര്​ തെരഞ്ഞെടുക്കാൻ അവരാണ്​ സഹായിച്ചത്​. മുടി, മേക്കപ്പ്​ പോലുള്ളവയിൽ പരസ്​പരം കാര്യങ്ങൾ പങ്കുവെക്കാറുണ്ടിപ്പോൾ''- ഷിൻഡെ ചിരിക്കുന്നു.

അടുത്ത പ്രശ്​നം കൂടെയുള്ള ജീവനക്കാര​ുടെ പ്രതികരണം എന്താകുമെന്നതായിരുന്നു. ''സാർ, താങ്കൾ വല്ലാതെ മാറിയിട്ടുണ്ട്​''- ഡിസൈൻ സ്​റ്റുഡിയോയിലെ ഒരാള​ുടെ വാക്കുകൾ. ത​െൻറ തീരുമാനം പങ്കുവെക്കാൻ ഒരു യോഗം തന്നെ വിളിക്കേണ്ടിവന്നു. വർഷങ്ങളായി കൂടെ പ്രവർത്തിക്കുന്നവരെ അങ്ങനെ കാര്യങ്ങൾ അറിയിച്ചു. ''അവരെല്ലാം ഏറെ സന്തോഷിച്ചു. ഇപ്പോൾ 'മാം' എന്നായി വിളി മാറി''.

സായ്​ഷ എന്ന ഡിസൈനർ മുദ്ര 2006ലെ ലക്​മെ ഫാഷൻ വീക്കി'ൽ ആദ്യമായി അരങ്ങേറി. അതിനു ശേഷം റെഡ്​ കാർപറ്റ്​ ഗൗണുകൾ, കോക്​​ടെയ്​ൽ ഡ്രസ്സുകൾ എന്നിവയെല്ലാം സായ്​ഷ മയം. ബോളിവുഡ്​ താരങ്ങളായ കരീന കപൂർ, ദീപിക പദുകോൺ, അദിതി റാവു ഹൈദരി തുടങ്ങി ഏതുവിഭാഗത്തിലെ വനിതകളെയും മുഗ്​ധകളാക്കി മാറ്റും അവരുടെ വേഷങ്ങൾ. എന്നുവെച്ചാൽ, കാലമിപ്പോൾ അവരുടെതാണ്​.

പക്ഷേ, 2020 ഫെബ്രുവരിയിലെ ലക്​മേ ഫാഷൻ വീക്കിലാണ്​ കാര്യങ്ങൾ പിന്നെയും മാറിമറിഞ്ഞത്​. അവളുടെ മനസ്സിനു വന്ന മാറ്റങ്ങൾ അവിടെയും കണ്ടു. 'ദ കൂൾ ഗേൾ' എന്നു പേരിട്ട പുതിയ കളക്​ഷൻ പക്ഷേ, അത്രക്ക്​ വാണിജ്യ വിജയം കണ്ടില്ല. 2019 ഒക്​ടോബറിൽ തന്നെ, ജെൻഡർ മാ​റ്റത്തിന്​ ഞാൻ തീരുമാനമെടുത്തിരുന്നു. എ​െൻറ ലേബലും മാറ്റുന്ന തിരക്കിലാണിപ്പോൾ. പുതിയ സ്വത്വം അടയാളപ്പെടുത്തുന്ന ലൈവ്​ ഷോയാണ്​ ഇനി മനസ്സിൽ''- അവൾ പറയുന്നു.



ഫാഷൻ ലോകമാണ്​ ഷിൻഡെക്ക്​ കരുത്തും അവസരവും നൽകിയതെന്നുറപ്പ്​. പക്ഷേ, തുറന്ന മനസ്സിന്​ ഒപ്പം നിൽക്കാൻ ഇന്ത്യൻ ഫാഷൻ ലോകം അത്ര പാകം വന്നിട്ടില്ല. പുറത്ത്​ എല്ലാം സ്വാഗത വാക്യമാണെങ്കിലും 'ഗേ' ആയി എത്ര പേർ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്​? സ്​ത്രീകളുടെ കാര്യമെന്താണ്​? രാജ്യത്ത്​ ലെസ്​ബിയൻ ഡിസൈനർമാരുണ്ടോ? പുറംലോകത്തിനു മുന്നിൽ മനസ്സ്​ തുറന്നാൽ വ്യക്​തിത്വം അപകടത്തിലാകുമെന്ന്​ അവർ കരുതുന്നു''- ഷി​ൻഡെ പറയുന്നു. നേപാൾ സ്വദേശിയായ അഞ്​ജലി ലാമ (നബിൻ ​വയ്​ബ എന്നായിരുന്നു ആദ്യ പേര്​) പ്രശംസയർഹിക്കുന്നുവെന്ന്​ ഷിൻഡെ.

ജെൻഡർ മാറ്റം 40 ശതമാനം പൂർത്തിയാക്കിയ ഷിൻഡെക്ക്​ 2021 കഴിയു​േമ്പാഴേക്ക്​ എല്ലാം പൂർത്തിയാക്കാനാകും. സൈക്യാട്രിസ്​റ്റുകളായ ഡോ. നെഹ ഷാ, ഡോ. അർമാൻ പാണ്ഡെ എന്നിവരടങ്ങിയ സംഘമാണ്​ പുതിയ ജെൻഡർ മാറ്റത്തിന്​ പ്രാരംഭം കുറിച്ചത്​. ധീരുഭായ്​ അംബാനി ആശുപത്രിയിലെ എൻഡോക്രിനോളജിസ്​റ്റ്​ ഡോ. ധീരജ്​ കപൂർ ഹോർമോൺ മാറ്റത്തിന്​ ചുക്കാൻ പിടിച്ചു. മെറ്റമോർഫോസിസ്​ ക്ലിനിക്കിലായിരുന്നു ചർമ, മുടി ചികിത്സ. ശബ്​ദ മാറ്റ പരിശീലനവും അതിനിടെ പൂർത്തിയാക്കി. മുഖത്തിന്​ പൂർണ സ്​ത്രൈണത വരുത്താൻ ഇനി ബെൽജിയം യാത്രയാണ്​ അടുത്ത ലക്ഷ്യം.

'സുന്ദരനായ' 6.2 അടി പുരുഷനെ സ്​ത്രീയായി മാറ്റാൻ ഏറെ പണി​​പ്പെടേണ്ടിവന്നിട്ടുണ്ടെന്ന്​ ഷിൻഡെ സമ്മതിക്കുന്നു. ത​െൻറ ജനിത ശരീരഘടന പൂർണാർഥത്തിൽ ഒരു സ്​ത്രീയായി മാറാൻ ത​െന്ന അനുവദിച്ചേക്കില്ലെന്ന്​ ഷിൻഡെക്ക്​ ഇപ്പോഴും ശങ്കയുണ്ട്​.

Tags:    
News Summary - India's First Openly Trans Woman Designer On Her Journey From Swapnil To Saisha Shinde

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.