ക്രിസ്മസ് സ്പെഷല്‍ ഡിഷെസ്

ഫിഷ് കൊഫ്ത

ചേരുവകൾ:

  1. മീന്‍-ഒരു കിലോ അരിഞ്ഞത്
  2. ബേലീഫ്-രണ്ടെണ്ണം
  3. ഗ്രാമ്പൂ-ആറെണ്ണം
  4. കുരുമുളക് പൊടി-അര ടീസ്പൂണ്‍
  5. കടുക്, മഞ്ഞള്‍-ഒരു ടീസ്പൂണ്‍ വീതം
  6. പട്ട-ഒരു കഷണം
  7. ഏലക്ക-അഞ്ചെണ്ണം
  8. എണ്ണ-ഒന്നര കപ്പ്
  9. സവാള-നാലെണ്ണം പൊടിയായരിഞ്ഞത്
  10. മുട്ട-രണ്ടെണ്ണം
  11. മൈദ-നാല് ടേ.സ്പൂണ്‍
  12. മല്ലിയില, ജീരകം-ഒരു ടീസ്പൂണ്‍ വീതം
  13. കശകള്‍, മല്ലി-രണ്ട് ടേ. സ്പൂണ്‍ വീതം
  14. മല്ലിയില-കുറച്ച്, അലങ്കരിക്കാന്‍
  15. തൈര്-ഒന്നേകാല്‍ കപ്പ്
  16. വെളുത്തുള്ളി-ആറ് അല്ലി
  17. ഇഞ്ചി-രണ്ട് കഷണം
  18. ഉപ്പ്-പാകത്തിന്

പാകം ചെയ്യുന്ന വിധം:
മീന്‍ വലിയ ഒരു പാത്രത്തില്‍ ഇടുക. ഇതില്‍ ബേലീഫ്, ഗ്രാമ്പൂ, കുരുമുളക്, പട്ട, ഏലക്ക, ഉപ്പ് എന്നിവ ചേര്‍ത്ത് 500  മി.ലി. വെള്ളമൊഴിച്ച് തിളപ്പിക്കുക. ചെറുതീയില്‍ അടച്ചുവെച്ച് വേവിക്കുക. വാങ്ങി മീന്‍കഷണങ്ങള്‍ മാറ്റി മുള്ള് മാറ്റുക. ഇനിയത് നന്നായി ഉടക്കുക. ഒരു ടേ.സ്പൂണ്‍ എണ്ണ ഒരു പാനില്‍ ഒഴിച്ച് ചൂടാക്കി സവാളയില്‍ മൂന്നില്‍ ഒരുഭാഗമിട്ട് പൊന്‍നിറമാകും വരെ വഴറ്റുക. ഇതില്‍ മുട്ട, മൈദ, മല്ലിയില, ഒരു ടീസ്പൂണ്‍ ഇഞ്ചി അരച്ചത് എന്നിവ ചേര്‍ത്ത് വെക്കുക. കൈയില്‍ എണ്ണ തടവുക. ഇത് ചെറു ഉരുളകളാക്കി മാറ്റുക. ഇവ ചൂടെണ്ണയില്‍ വറുത്ത് കോരുക. നാല് ടേ. സ്പൂണ്‍ എണ്ണ ചൂടാക്കി മിച്ചമുള്ള സവാളയിട്ട് പൊന്‍നിറമാകും വരെ വറുക്കുക. ഒന്ന്-രണ്ട് മിനിറ്റ് ഇളക്കുക. രണ്ട്-നാല് ടീസ്പൂണ്‍ വെള്ളം തളിക്കാവുന്നതാണ്. വാങ്ങുക. ജീരകം, മല്ലി, കശകള്‍ എന്നിവ എണ്ണ ചേര്‍ക്കാതെ വറുത്ത് പൊടിച്ച് സവാളക്കൂട്ടില്‍ ചേര്‍ക്കുക. തൈര് അടിച്ചതും മഞ്ഞളുമായി ചേര്‍ക്കുക, എല്ലാം കൂടി ചേര്‍ത്ത് എണ്ണ തെളിയും വരെ അടുപ്പത്ത് വെച്ചശേഷം വാങ്ങുക. മീന്‍ വേവിച്ച വെള്ളം ഒഴിച്ച് 10 മിനിറ്റ് വേവിക്കുക. കൊഫ്തകള്‍ ചേര്‍ത്ത് 20-30 മിനിറ്റ് ചൂടാക്കി വാങ്ങി മല്ലിയിലയിട്ടലങ്കരിച്ച് ചോറിനൊപ്പം വിളമ്പുക.

ചിക്കന്‍ ഫ്രൈ

ചേരുവകൾ:

  1. കോഴി (ഇടത്തരം വലുപ്പമുള്ളത്)-ഒന്ന്
  2. ഇഞ്ചി (അരച്ചത്)-ഒന്നര കഷണം
  3. വെളുത്തുള്ളി (അരച്ചത്)-എട്ട് അല്ലി
  4. മുട്ട-നാലെണ്ണം (അടിച്ചത്)
  5. റൊട്ടിപ്പൊടി-ആവശ്യത്തിന്
  6. ഉപ്പ്-പാകത്തിന്
  7. എണ്ണ-വറുക്കാന്‍
  8. കുരുമുളക് പൊടി -ഒരു ടേ.സ്പൂണ്‍

പാകം ചെയ്യുന്ന വിധം:
അരച്ചുവെച്ച ഇഞ്ചിയും വെളുത്തുള്ളിയും ഉപ്പും തമ്മില്‍ യോജിപ്പിക്കുക.  കോഴിയിറച്ചി ഇടത്തരം വലുപ്പമുള്ള കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി ഈ അരപ്പും ചേര്‍ത്ത് പിടിപ്പിച്ച് കുരുമുളക് പൊടി വിതറി നന്നായിളക്കി വെക്കുക. ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിച്ചു വാങ്ങുക. കഷണങ്ങള്‍ കോരിയെടുത്ത് മുട്ടയില്‍ മുക്കി, റൊട്ടിപ്പൊടിയില്‍ ഉരുട്ടി ചൂടെണ്ണയില്‍ വറുത്ത് കരുകരുപ്പാക്കി കോരുക.

ക്രിസ്പി ലീവ്സ് വിത്ത് റോസ്റ്റഡ് ബീഫ് സലാഡ്

പോഷക സമൃദ്ധമായ ഇലകളും ബീഫും ചേര്‍ന്ന എളുപ്പം തയാറാക്കാവുന്ന സലാഡാണിത്. ഭക്ഷണത്തിനൊരു നല്ല തുടക്കം നല്‍കാന്‍ കേമന്‍.

ചേരുവകൾ:

  1. ബീഫ് അണ്ടര്‍കട്ട്-100 ഗ്രാം
  2. ഐസ് ബര്‍ഗ് ലെറ്റ്യൂസ്-50 ഗ്രാം
  3. റോമന്‍ ലെറ്റ്യൂസ്-50 ഗ്രാം
  4. പാര്‍സ്ലി ലീവ്സ്-10 ഗ്രാം
  5. ബ്ളാക്  ഒലിവ്-പത്ത് എണ്ണം
  6. ചെറി ടൊമാറ്റോ നടുമുറിച്ചത്-അഞ്ച്
  7. ചതച്ച കുരുമുളക്-ഒരു ടീസ്പൂണ്‍
  8. ഉപ്പ്-പാകത്തിന്

പാകം ചെയ്യുന്ന വിധം:
കുരുമുളക് ചതച്ചതിന്‍െറ പകുതിയും ഉപ്പും ബീഫ് അണ്ടര്‍കട്ടില്‍ നന്നായി പുരട്ടിവെക്കുക. ഓവന്‍ 150 ഡിഗ്രി ചൂടാക്കുക. അതില്‍ തയാറാക്കിവെച്ച ബീഫ് പത്ത് മിനിറ്റ് റോസ്റ്റ് ചെയ്യുക. തണുക്കാനായി പുറത്തുവെക്കുക. അതിനുശേഷം രണ്ടുമുതല്‍ ആറു വരെയുള്ള ചേരുവകള്‍ പ്ലേറ്റില്‍വെച്ച് അലങ്കരിക്കുക. ഓവനില്‍ നിന്നെടുത്ത ബീഫ് ചെറുതായരിഞ്ഞ് പാത്രത്തില്‍വെക്കുക. അതിനുമുകളില്‍ കുരുമുളക് ചതച്ചത് വിതറി ഡ്രസിങ് തളിച്ച്  വിളമ്പാം.

ഡ്രസിങ്ങിന്

  1. ബാള്‍സമിക് വിനീഗര്‍-രണ്ട്  ടീസ്പൂണ്‍
  2. ഒലിവ് ഓയില്‍-രണ്ട് ടീസ്പൂണ്‍
  3. വെളുത്തുള്ളി ചെറുതായരിഞ്ഞത്-കാല്‍ ടീസ്പൂണ്‍
  4. മസ്റ്റാര്‍ഡ് പേസ്റ്റ്-കാല്‍ ടീസ്പൂണ്‍
  5. ഉപ്പ്-പാകത്തിന്

ചേരുവകളെല്ലാം ഒന്നിച്ചാക്കി ഇളക്കി ചേര്‍ത്താല്‍ ഡ്രസിങ് റെഡിയായി.

ആല്‍മണ്ട് സൂപ്പ്

ചേരുവകൾ:

  1. ബദാം വാട്ടിയത്-രണ്ട് കപ്പ്
  2. പാല്‍-ഒരു കപ്പ്
  3. കുങ്കുമപ്പൂവ്-അല്‍പം
  4. ക്രീം-രണ്ട് ടേ.സ്പൂണ്‍
  5. ചിക്കന്‍ സ്റ്റോക്-മൂന്ന് കപ്പ്
  6. ജാതിക്ക-കാല്‍ ടീസ്പൂണ്‍
  7. ഉപ്പ്-പാകത്തിന്
  8. കുരുമുളക്-പാകത്തിന്

പാകം ചെയ്യുന്ന വിധം:
ബദാം അരച്ച് (ഒന്നര കപ്പ്) വെക്കുക. ഇതില്‍ പാല്‍, കുങ്കുമപ്പൂവ്, ജാതിക്ക, എന്നിവ ചേര്‍ത്ത് 10 മിനിറ്റ് ചെറുതീയില്‍ വെക്കുക.  ചിക്കന്‍ സ്റ്റോക് അല്ലെങ്കില്‍ വെള്ളം എന്നിവ ചേര്‍ക്കുക. ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് ഏഴ് മിനിറ്റ് തിളപ്പിക്കുക. ക്രീമും ബദാം അരിഞ്ഞതും (അരക്കപ്പ്) ചേര്‍ത്തലങ്കരിച്ച് ചൂടോടെ വിളമ്പുക.

ചീസ് കേക്ക്

ചേരുവകൾ:

  1. കേക്ക് (ഗീ കേക്ക്)-500 ഗ്രാം
  2. ഓറഞ്ച് ജ്യൂസ്-അരക്കപ്പ്
  3. ഫ്രഷ് ക്രീം-400 ഗ്രാം
  4. ചീസ് സ്പ്രെഡ്-400 ഗ്രാം
  5. പാല്‍-അരക്കപ്പ്
  6. പഞ്ചസാര-ആറ് ടേബ്ള്‍ സ്പൂണ്‍
  7. ചെറുനാരങ്ങാ നീര്-ഒരു ടേബ്ള്‍സ്പൂണ്‍
  8. ജലാറ്റിന്‍-90 ഗ്രാം
  9. വെള്ളം-അരക്കപ്പ്
  10. വാനില എസ്സന്‍സ്-ഒരു ടീസ്പൂണ്‍
  11. പൈനാപ്പിള്‍-ഒരു ടിന്‍
  12. പൈനാപ്പിള്‍ ജെല്ലി-ഒരു പാക്കറ്റ്

പാകം ചെയ്യുന്ന വിധം:
കേക്ക് ട്രേയില്‍ ബട്ടര്‍ പേപ്പര്‍ വിരിക്കുക. ഇതിലേക്ക് പൊടിച്ചുവെച്ച കേക്ക് മിശ്രിതം നിരത്തുക. ഇതിനുമുകളില്‍ ഓറഞ്ച് ജ്യൂസ് ഒഴിച്ച് ഫ്രിഡ്ജില്‍വെച്ച് തണുപ്പിക്കുക. ജലാറ്റിന്‍ അരക്കപ്പ് തിളച്ച വെള്ളത്തില്‍ നന്നായി അലിയിക്കുക. മൂന്നുമുതല്‍ ഏഴുവരെയുള സാധനങ്ങള്‍ ചേര്‍ത്ത് നന്നായി അടിക്കുക. ഇതിലേക്ക് അലിഞ്ഞ ജലാറ്റിനും വാനില എസന്‍സും ചേര്‍ക്കുക. ഈ മിശ്രിതം തണുപ്പിച്ച കേക്ക് ട്രേയില്‍ ഒഴിച്ച് ഫ്രിഡ്ജില്‍ അരമണിക്കൂര്‍ വെക്കുക. അതിനുശേഷം പൈനാപ്പിള്‍ ഇതിന്‍െറ മീതെ നിരത്തുക. പിന്നീട് തയാറാക്കിവെച്ച ജെല്ലി ഒഴിക്കുക. ഇത് വീണ്ടും അരമണിക്കൂര്‍ കൂടി ഫ്രിഡ്ജില്‍ വെക്കണം. പിന്നീട് പുറത്തെടുത്ത് മുറിച്ച് ഉപയോഗിക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.