രാത്രി വൈകുന്നതു വരെ കളിക്കാമല്ലോ എന്നതായിരുന്നു കുട്ടിക്കാലത്ത് റമദാന്‍ മാസത്തിന്‍റെ ആകർഷണമെന്ന്ഒാർക്കുന്നു ഷഫീക്ക്. നിസ്കാരവും ഖുർആൻ പാരായണവും കഴിഞ്ഞ്അത്താഴം ഒരുക്കാൻ ഉമ്മ അടുക്കളയിലും തസ്ബീഹ് മാലയിൽ ദിഖ്റിന്‍റെ എണ്ണം പിടിച്ച്ഉമ്മറത്ത് കസേരയിൽ വെല്ലിമ്മയും ഇരിക്കുന്ന സമയമത്രയും മുറ്റത്ത് ഒളിച്ചു കളിക്കുകയോ പമ്പരം കൊത്തുകയോ ചെയ്തിരുന്ന കാലം. നോമ്പുകാല വിഭവങ്ങൾക്കെല്ലാം ഉമ്മയുടെ സ്നേഹത്തിന്‍റെ രുചിയാണ്.
നോമ്പ് തുറക്കുന്ന നേരത്ത് ആശാളി വെള്ളവും ജ്യൂസും തരിക്കഞ്ഞിയും ഉണ്ടാവും. അത്താഴത്തിനു തേങ്ങാപ്പാലിൽ ഞാലിപ്പൂവൻ പഴം ഞെരടി ചേർത്ത ചക്കരപ്പാലിന്‍റെ രുചി മധുരം. തേങ്ങാപ്പാലും പഞ്ചസാരയും ഇട്ട മുട്ടപത്തിരിയോ കൈപ്പത്തിരിയോ ആണ് എന്നും ഇഷ്ടവിഭവം. നോമ്പുതുറ സൽക്കാരങ്ങൾക്ക്ഇറച്ചിയും പത്തിരിയും പ്രധാന വിഭവം. തൃശൂർ പഴുവിൽ സ്വദേശിയായ ഷഫീക്ക് ഒമാനിൽ 17 വർഷമായി. തമീമ ടെലികോംസിൽ IT കൺസൾട്ടൻറ് ആയി ജോലി നോക്കുന്നു. ജസ്നയാണ് ഭാര്യ. മക്കൾ ആക്വിബ് ഷെഹ്സാദും കെൻസ ഇൻഷിറയും ഐ.എസ്.എം വിദ്യാർഥികൾ.
നോമ്പുകാലം അൽപം ആരോഗ്യം മെച്ചപ്പെടുത്താനുള്ള അവസരമായി കാണുന്നവരിൽ ഒരാളാണ് ഷഫീഖ്. ഒരു നോമ്പുകാലം കഴിയുമ്പോൾ കൂടുതലുള്ള ഭാരത്തിൽ അൽപമെങ്കിലും കുറവ് വരുത്താൻ കഴിഞ്ഞാൽ അത്രത്തോളം രോഗങ്ങളിൽ നിന്ന് അകലം പാലിക്കാം. വറുത്തതും പൊരിച്ചതും തന്നെ കഴിക്കാതെ ആവശ്യത്തിന് പച്ചക്കറികളും പഴങ്ങളും കൂടി ഉൾപ്പെടുത്തണമെന്ന് ഷഫീഖ് പറയുന്നു. വെള്ളം നല്ല അളവിൽ കുടിക്കാനും മറക്കണ്ട. അടുക്കളയിൽ കയറി പരീക്ഷണം നടത്തി ശീലമൊന്നും ഇല്ലെങ്കിലും ആരോഗ്യകരമായ ഒരു സലാഡ് നോമ്പുതുറക്ക്നിർബന്ധമായും കഴിക്കുന്ന കൂട്ടത്തിലാണ് ഷഫീഖ്. ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു സലാഡ് ആണ് ഇന്നത്തെ വിഭവം.
വെറുതെ പഴങ്ങളും പച്ചക്കറികളും മാത്രം അടങ്ങിയത് അല്ലാതെ ഒരു കംപ്ലീറ്റ് മീല്‍ ആയി സലാഡ് ഉണ്ടാക്കുന്നതാണ് ഏറ്റവും നല്ലതും. നോമ്പ് കാലത്തായാലും അല്ലെങ്കിലും അത്താഴം ഇങ്ങനെ ഒരു സലാഡ് ആക്കുന്നത് ഭാരം കുറക്കാനും രോഗം നിയന്ത്രിക്കാനും സഹായിക്കുകയും ചെയ്യും. സലാഡ് ഉണ്ടാക്കാന്‍ പച്ചക്കറികൾക്കും പഴങ്ങൾക്കുമൊപ്പം കൂടാതെ അൽപം നോണ്‍ വെജ് പ്രോട്ടീനും അൽപം വെജ് പ്രോട്ടീനും ചേർക്കണം.
ഇത്തരമൊരു സലാഡ് തയാറാക്കി കഴിക്കൂ. നോമ്പ് കാലത്തും അല്ലാത്ത കാലത്തും അത്താഴത്തിന് ഉത്തമം !
തയാറാക്കിയത്: ഹേമ സോപാനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.